Image

ജനീലിയ അമ്മയായി, ആണ്‍കുഞ്ഞ്‌

Published on 26 November, 2014
ജനീലിയ അമ്മയായി, ആണ്‍കുഞ്ഞ്‌
മുംബയ്‌: ബോളിവുഡ്‌ നടിയ ജനീലിയ ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. നടന്‍ റിതേഷ്‌ ദേശ്‌മുഖാണ്‌ ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്‌. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും 2012ലാണ്‌ വിവാഹിതരായത്‌. അതേ വര്‍ഷം ഇറങ്ങിയ തേരെ നാള്‍ ലവ്‌ ഹോഗയാ എന്ന സിനിമയിലാണ്‌ ബോളിവുഡില്‍ ജനീലിയ അവസാനമായി അഭിനയിച്ചത്‌. 2014ല്‍ ജയ്‌ ഹോ എന്ന സിനിമയില്‍ അതിഥിതാരമായി എത്തിയിരുന്നു.
ജനീലിയ അമ്മയായി, ആണ്‍കുഞ്ഞ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക