Image

തീവ്രദികളുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

Published on 14 December, 2011
തീവ്രദികളുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി
ജമ്മു: ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്‌മീരിലെ പൂഞ്ച്‌ ജില്ലയിലെ നിയന്ത്രണരേഖയ്‌ക്കടുത്താണ്‌ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്‌. ഇന്നലെ രാത്രി 1.50ന്‌ ഭീംബെര്‍ഗലി സെക്ടറില്‍ പട്രോളിംഗ്‌ നടത്തുകയായിരുന്ന സൈന്യത്തിന്‌ നേര്‍ക്ക്‌ അഞ്ച്‌ പേരടങ്ങുന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദ സംഘങ്ങള്‍ ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ നിയന്ത്രണ രേഖയക്ക്‌ സമീപം സുരക്ഷ കര്‍ശനമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക