Image

സിഎസ്‌ഐ ബിഷപ്പ്‌ ഡോ.കെ.പി കുരുവിളയെ തടഞ്ഞുവെച്ചു

Published on 14 December, 2011
സിഎസ്‌ഐ ബിഷപ്പ്‌ ഡോ.കെ.പി കുരുവിളയെ തടഞ്ഞുവെച്ചു
ഷൊര്‍ണൂര്‍ : സിഎസ്‌ഐ സഭായിലെ തര്‍ക്കംമൂലം ഒരു വിഭാഗം ബിഷപ്പിനെ തടഞ്ഞുവെച്ചു. ഉത്തര കേരള മഹാഇടവക ബിഷപ്പ്‌ ഡോ.കെ.പി കുരുവിളയെയാണ്‌ ഒരു വിഭാഗം അംഗങ്ങള്‍ തടഞ്ഞുവെച്ചത്‌. ബിഷപ്പ്‌ അമേരിക്കയിലേക്കു പോകുവാനുള്ള നീക്കമാണ്‌ ഇവരെ പ്രകോപിതരാക്കിയത്‌.

ക്ലെര്‍ജി സെക്രട്ടറി പി.കെ മാമന്‍, ലെ സെക്രട്ടറി ജയപാല്‍ സാമുവല്‍, എക്‌സിക്യൂട്ടീവ്‌വര്‍ക്കിങ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഉപരോധം നടക്കുന്നത്‌. മുന്‍ ഭരണസമിതികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലടക്കം നിരവധി അഴിമതികള്‍ നടത്തിയതായി ഉപരോധക്കാര്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക