Image

തിരക്കിനിടയില്‍ സ്വകാര്യജീവിതം മറന്നു: ഭാമ

Published on 24 November, 2014
തിരക്കിനിടയില്‍ സ്വകാര്യജീവിതം മറന്നു: ഭാമ
സിനിമയുടെ തിരക്കിനിടയില്‍ സ്വകാര്യജീവിതം മറന്നതായി നടി ഭാമ പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ കഴിയുന്നത്രയും ചിത്രങ്ങളില്‍ അഭിനയിക്കണമെന്നാണ്‌ കരുതിയിരുന്നതെന്നും എന്നാല്‍ സെലക്ടീവായി അഭിനയിക്കാന്‍ തുടങ്ങിയതിന്‌ ശേഷം കുറച്ച്‌ ആശ്വാസം തോന്നിയെന്നും ഭാമ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നതിനാല്‍ പഠനത്തിനും നൃത്ത പരിശീലനത്തിനുമൊന്നും സമയം കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവയെല്ലാം വീണ്ടും ആരംഭിച്ചു. യാത്ര ചെയ്യണം എന്ന്‌ ആഗ്രഹിച്ചിരുന്ന പല സ്ഥലങ്ങളിലും പോകാനായി.' അതിനാല്‍ത്തന്നെ സിനിമയില്‍ നിന്നും ഒരു ചെറിയ അവധി എടുത്തത്‌ നന്നായെന്നാണ്‌ ഭാമ പറയുന്നത്‌.

തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട മാസം ഡിസംബറാണെന്ന്‌ ഭാമ വെളിപ്പെടുത്തി. അവധിക്കാലത്തിന്റെ മൂഡിലായിരിക്കും ഈ സമയത്ത്‌ താന്‍. അതിനാല്‍ത്തന്നെ ആ സമയത്ത്‌ ഷൂട്ടിംഗ്‌ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അതിന്‌ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ തന്റെ അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ എഴുതി തീര്‍ത്ത ശേഷം സ്വതന്ത്രയായൊരു പക്ഷിയെപ്പോലെ ഒരു മാസം മുഴുവനും വിശ്രമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന്‌ ഭാമ പറഞ്ഞു.
തിരക്കിനിടയില്‍ സ്വകാര്യജീവിതം മറന്നു: ഭാമതിരക്കിനിടയില്‍ സ്വകാര്യജീവിതം മറന്നു: ഭാമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക