Image

ഗോപകുമാര്‍ വധം: രണ്ട് പ്രതികള്‍ കുറ്റക്കാര്‍

Published on 14 December, 2011
ഗോപകുമാര്‍ വധം: രണ്ട് പ്രതികള്‍ കുറ്റക്കാര്‍
കോട്ടയം: മണിമല ഗോപകുമാര്‍ വധക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു. കൊല്ലപ്പെട്ട ഗോപകുമാറിന്റെ സഹോദരനായ ഉണ്ണികൃഷ്ണ(37)നാണ് രണ്ടാം പ്രതി. ഉണ്ണികൃഷ്ണന്റെ വാഹന ബിസിനസിലെ സി.സി പിടിത്തക്കാരനും ക്വട്ടേഷന്‍ സംഘാംഗവുമായ പത്തനംതിട്ട റാന്നി മോതിരവയല്‍ തുണ്ടിയില്‍ ബിനു എന്ന ബിനുരാജ്(30) ആണ് ഒന്നാം പ്രതി. ഇവരുടെ ശിക്ഷ സംബന്ധിച്ച വാദം 16ന് ആരംഭിക്കും.

ഗോപകുമാറിന്റെ ബന്ധുവും രണ്ടാം പ്രതി ഉണ്ണികൃഷ്ണന്റെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ബിജു (41) ആണ് മൂന്നാം പ്രതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക