Image

പെട്രോള്‍ വില വീണ്ടും ഉയര്‍ത്തിയേക്കും

Published on 14 December, 2011
പെട്രോള്‍ വില വീണ്ടും ഉയര്‍ത്തിയേക്കും
ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും ഉയര്‍ത്തിയേക്കും. ലിറ്ററിന് 65 പൈസ ഉയര്‍ത്താനാണ് ആലോചിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് വിവരം. രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ധന ഇറക്കുമതിയില്‍ വരുത്തിയ അമിതഭാരം മറികടക്കാനാണ് നടപടി.

പെട്രോള്‍ വില വിലയിരുത്താന്‍ വ്യാഴാഴ്ച എണ്ണകമ്പനികള്‍ യോഗം ചേരുന്നുണ്ട്. ഇതിലായിരിക്കും വില വര്‍ധനയെക്കുറിച്ച് തീരുമാനമുണ്ടാകുക. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ രണ്ട് തവണ കുറവ് വരുത്തിയിരുന്നു.

നവംബര്‍ 16 ന് ലിറ്ററിന് 2.22 രൂപയും ഡിസംബര്‍ ഒന്നുമുതല്‍ 78 പൈസയുമാണ് കുറവ് വരുത്തിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക