Image

നവംബറിലെ പണപ്പെരുപ്പം 9.11 ശതമാനമായി കുറഞ്ഞു

Published on 14 December, 2011
നവംബറിലെ പണപ്പെരുപ്പം 9.11 ശതമാനമായി കുറഞ്ഞു
മുംബൈ: നവംബര്‍ മാസത്തിലെ പണപ്പെരുപ്പം 9.11 ശതമാനമായി കുറഞ്ഞു. തൊട്ടു മുന്‍മാസം ഇത് 9.73 ശതമാനമായിരുന്നു. നവംബര്‍ മാസത്തില്‍ പണപ്പെരുപ്പം 9.04 ശതമാനമായി കുറഞ്ഞക്കുമെന്നായിരുന്നു വിദഗ്ധരുടെ അനുമാനം. ഒരു പക്ഷെ ഇത് 8.6 ശതമാനം വരെ കുറഞ്ഞേക്കുമെന്നും വിവിധ ധനകാര്യ സേവന കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഭക്ഷ്യ വില സൂചികയിലുണ്ടായ ഇടിവും നവംബര്‍ മാസത്തില്‍ പണപ്പെരുപ്പം കുറഞ്ഞതും സര്‍ക്കാരിന് നേരിയ ആശ്വാസമാവും.

മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ഒരു വര്‍ഷത്തിലേറെയായി 9 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) 2010ന് ശേഷം പതിമൂന്ന് തവണ വ്യായാപാ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, അടുത്ത വായ്പാ നയ അവലോകനത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്നാണ് കരുതുന്നത്. രൂപയുടെ വിലയിലുണ്ടാവുന്ന ഇടിവാണ് മറ്റ് ബ്രിക്ക് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പണപ്പെരുപ്പം ഉയര്‍ത്തുന്നത്. കഴിഞ്ഞ മാസം ബ്രസീലിലെ ഉപഭോക്തൃ വസ്തുക്കളുടെ വിലപ്പെരുപ്പം 6.6 ശതമാനവും റഷ്യയുടേത് 6.8 ശതമാനവും ചൈനയുടേത് 4.2 ശതമാനവുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക