Image

കുമളിയില്‍ പ്രകടനം: പത്തു പേര്‍ക്കെതിരെ കേസെടുത്തു

Published on 14 December, 2011
കുമളിയില്‍ പ്രകടനം: പത്തു പേര്‍ക്കെതിരെ കേസെടുത്തു
കുമളി: ഇടുക്കി ജില്ല തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കുമളിയില്‍ പ്രകടനം നടത്തിയ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനും സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനുമാണ് കേസ്. ഇത്തരം പ്രകടനങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്ന് ദേവികുളം സബ് കളക്ടര്‍ രാജമാണിക്യം പോലീസിന് നിര്‍ദ്ദേശം നല്‍കി. കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങിയതായി പോലീസ് പറഞ്ഞു. പ്രകോപനപരമായ പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക