Image

ഡോ. മാമിയില്‍ സാബുവിന് ലീനേയന്‍ ഫെലോഷിപ്പ്‌

Published on 14 December, 2011
ഡോ. മാമിയില്‍ സാബുവിന് ലീനേയന്‍ ഫെലോഷിപ്പ്‌
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോട്ടണി വിഭാഗം പ്രൊഫസര്‍ ഡോ.മാമിയില്‍ സാബു പ്രശസ്തമായ ലണ്ടന്‍ ലിനേയന്‍ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. സസ്യവര്‍ഗീകരണശാസ്ത്രത്തിന് ഡോ.സാബു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ ബഹുമതി.

ഇഞ്ചിവര്‍ഗത്തില്‍പെട്ട സസ്യയിനങ്ങളില്‍ വിദഗ്ധനായ ഡോ.സാബു, വിദേശത്തും സ്വദേശത്തുമുള്ള ജേര്‍ണലുകളില്‍ 70 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 16 പുതിയ സസ്യയിനങ്ങള്‍ അദ്ദേഹം ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിവിധ എന്‍.എസ്.എസ്.കോളേജുകളില്‍ 16 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ഡോ.സാബു, 1998 ലാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വിഭാഗത്തില്‍ ചേരുന്നത്. 2006 ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തും നിരവധി സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്‍ കാള്‍ ലിനേയസിന്റെ സ്മരണാര്‍ഥം 1788ല്‍ സ്ഥാപിക്കപ്പെട്ടതാണ് ലിനേയന്‍ സൊസൈറ്റി. ലോകത്തെ ഏറ്റവും പഴക്കമേറിയ ബയോളജിക്കല്‍ സൊസൈറ്റിയാണത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക