image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കഥകളുടെ പണിപ്പുരയില്‍ (ജോണ്‍ മാത്യു)

EMALAYALEE SPECIAL 18-Nov-2014
EMALAYALEE SPECIAL 18-Nov-2014
Share
image
(ഹൂസ്റ്റനിലെ കേരള റൈറ്റേഴ്‌സ്‌ ഫോറത്തില്‍ ചര്‍ച്ചക്ക്‌ അവതരിപ്പിച്ച ഉപന്യാസം)

അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന മലയാളരചനകള്‍ അധികവും കവിതകളായിരിക്കാം, പക്ഷേ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്‌ കഥകള്‍ത്തന്നെ. അതുകൊണ്ട്‌ നമ്മുടെ സാഹിത്യകൂട്ടായ്‌മകളില്‍ കഥകള്‍ക്ക്‌ മുഖ്യസ്ഥാനവുമുണ്ട്‌.

image
image
എങ്ങനെ കഥ എഴുതണമെന്ന്‌ കഥാകൃത്തുക്കള്‍ത്തന്നെയാണ്‌ നിശ്ചയിക്കേണ്ടത്‌. അതായത്‌, പറയാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, അത്‌ പറയേണ്ടുന്നതുപോലെയങ്ങ്‌ പറയുക എന്ന പഴയ തത്വംതന്നെ.

ഇവിടെ പറയാന്‍ ഒന്നുമില്ലെങ്കില്‍ ആരും എഴുത്തിന്‌ ഇറങ്ങിത്തിരിക്കുകയില്ല. പക്ഷേ, അതെങ്ങനെ പറയണം എന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. എഴുത്തിന്റെ സാങ്കേതികതയിലേക്ക്‌ കടക്കുന്നതിനുമുന്‍പ്‌ ശൈലിയെപ്പറ്റി പറഞ്ഞേ തീരൂ. ശൈലി, അതുതന്നെയാണ്‌ എഴുത്തുകാരന്റെ വ്യക്തിത്വം.

എങ്ങനെ എഴുതിയാലും കുറേ വായനക്കാര്‍ക്കെങ്കിലും മനസ്സില്‍ കൊണ്ടുനടക്കാനുള്ള വക നല്‌കുന്നുണ്ടെങ്കില്‍ ആ എഴുത്തുകള്‍ വിജയിച്ചുവെന്ന്‌ പറയാം. അതേസമയം ചരടുപിടിച്ച്‌ ചതുരത്തിനുള്ളില്‍ എഴുതിയാലും പരാജയപ്പെടാം. ഇവിടെ ഒന്നോര്‍ക്കണം സാഹിത്യം ഏതാനും ശരികളുടെ കൂമ്പാരമല്ല മനോഹരങ്ങളായ തെറ്റുകള്‍ക്കൂടിയാണ്‌. കഥ കള്ളമാണ്‌, വെറും നുണയല്ല സുന്ദരനുണകള്‍.

പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിന്റെ കാരണം സമൂഹത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട്‌ മുന്നോട്ടുപോകാന്‍ കലാകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരന്‍ നടത്താറുള്ള ശ്രമമാണ്‌. മനുഷ്യരാശിയുടെ നിലനില്‌പിനെത്തന്നെ ചോദ്യം ചെയ്യുന്ന യുദ്ധങ്ങള്‍ ഒരു വശത്ത്‌. അതിനോടൊപ്പം കുന്നുകൂടുന്ന സമ്പത്തും തുടര്‍ന്നുണ്ടാകുന്ന പേടിസ്വപ്‌നങ്ങളും മറുവശത്ത്‌. ഈ കാരണങ്ങളാല്‍ ഒറ്റപ്പെടുന്ന മനുഷ്യമനസ്സിന്റെ ചിത്രം എങ്ങനെയാണ്‌ വരയ്‌ക്കുക. അതിന്‌ എഴുത്തുകാരന്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുന്നു. എഴുത്തുകാരന്‍ മാത്രമല്ല ചിത്രകാരനും ശില്‌പിയും എല്ലാം അഭിമുഖീകരിക്കന്ന വെല്ലുവിളിയാണിത്‌. ഇവിടെ നമ്മുടെ ജീവിതത്തില്‍ത്തന്നെ പുതിയ പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുകയാണ്‌. എന്നാല്‍, ഈ പുതുമയുടെ ആത്മസത്ത ഉള്‍ക്കൊള്ളാതെ എഴുത്തുകാരും നിരൂപകരും വാക്കുകളുടെയും പ്രയോഗങ്ങളുടെയും സര്‍ക്കസുകൊണ്ട്‌ ആധുനികരും ഉത്തരാധുനികരുമായി മാറുന്നതും നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്‌.

കലയിലും ചലച്ചിത്രങ്ങളിലും സംഗീതത്തിലും സാഹിത്യത്തിലുമെല്ലാം പാരമ്പര്യത്തിലേക്കും ആചാരങ്ങളിലേക്കും തീവ്രവിശ്വാസങ്ങളിലേക്കും മത്സരിച്ച്‌ മടങ്ങിപ്പോകുന്ന സമൂഹത്തിലെവിടെ ആ രീതികളെ, വിശ്വാസങ്ങളെ നിഷേധിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ നിലനില്‌പ്‌? സാഹിത്യത്തിലെ ആധുനികത ഉള്‍ക്കൊള്ളുന്നവരല്ല അമേരിക്കയിലെ മലയാളിസമൂഹം.

ഇംഗ്ലീഷില്‍ ഷോര്‍ട്ട്‌ സ്റ്റോറി, ഷോര്‍ട്ട്‌ ഷോര്‍ട്ട്‌ സ്റ്റോറി, ലോംഗ്‌ ഷോര്‍ട്ട്‌ സ്റ്റോറി എന്നൊക്കെ പറയാമായിരിക്കാം. ലിയോ ടോള്‍സ്റ്റോയിയുടെ ചില കഥകള്‍ നിരവധി സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുംകൊണ്ട്‌ നിറഞ്ഞതാണ്‌. മലയാളത്തില്‍ ചെറുകഥ, മിന്നല്‍(മിനി)ക്കഥ, കഥ (മലയാളത്തില്‍ ഒരു കാലത്ത്‌ പ്രസിദ്ധിനേടിയിരുന്ന `നീണ്ടകഥ'കളല്ല.) തുടങ്ങിയ പേരുകള്‍ ഉപയോഗിക്കുകയാണ്‌.

കഥ, ചെറുകഥ തുടങ്ങിയ വാക്കുകള്‍ അതിന്റെ സാങ്കേതിക അര്‍ത്ഥം അറിഞ്ഞുകൊണ്ടുതന്നെയാണ്‌ പ്രയോഗിക്കേണ്ടത്‌. ഒരു കാലത്ത്‌ ചെറുകഥ എന്നുമാത്രമേ എഴുതിയിരുന്നുള്ളൂ. ഒരു പ്രമേയത്തില്‍ ഉറച്ചു നില്‌ക്കുക, മിതമായ വാക്കുകള്‍ക്കൊണ്ട്‌ നാടകീയമായ പരിണാമഗുപ്‌തിയിലേക്ക്‌ പുരോഗമിക്കുക. അതായത്‌ ഉന്നം തെറ്റാന്‍ പാടില്ലെന്ന്‌ വിവക്ഷ. അപ്രതീക്ഷിതമായ വളവുകളും ചിലപ്പോള്‍ മേല്‍വളവുകള്‍പ്പോലും സൃഷ്‌ടിക്കുക ഇതെല്ലാം ചെറുകഥയിലെ സങ്കേതങ്ങളാണ്‌. കഥയിലെ തുടക്കക്കാര്‍ക്ക്‌ എക്കാലവും കൊടുക്കുന്ന ഉപദേശമാണ്‌ ഒ. ഹെന്‍റിയുടെയും മലയാളത്തില്‍ കാരൂരിന്റെയും കഥകളുടെ വായന. ഇതിനര്‍ത്ഥം അനുകരിക്കണമെന്നൊന്നുമല്ല. ഏതൊരു എഴുത്തുകാരനും തന്റെ തനതായ ലോകം തന്നെയാണ്‌ എഴുത്തില്‍ക്കൂടി സൃഷ്‌ടിക്കേണ്ടത്‌. സുപ്രസിദ്ധങ്ങളായ കഥകള്‍ വഴികാട്ടികളാണെന്ന്‌ മാത്രം.

ഫിക്ഷന്‍ എന്ന പേരില്‍ ഭാഗങ്ങളായി തിരിച്ച്‌ എഴുതിയിട്ടുള്ള സാഹിത്യസൃഷ്‌ടികള്‍ക്കും കഥ എന്നുതന്നെ പറയുകയാണ്‌. നേരത്തെ പറഞ്ഞ ചെറുകഥകളുടെ സങ്കേതങ്ങളൊന്നുമല്ല കഥകളില്‍ കൃത്യമായി പിന്‍തുടരുന്നത്‌. സാധാരണരീതിയിലുള്ള ചെറുകഥ അതില്‍ത്തന്നെ പൂര്‍ണ്ണമാണെങ്കില്‍ ഇന്നത്തെ `ഫിക്ഷന്‍' ഒരു വലിയ ചര്‍ച്ചയാണ്‌. സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവും എന്നുവേണ്ട എന്തും ഏതും ചര്‍ച്ച ചെയ്യാന്‍ പാകത്തില്‍ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളും സൃഷ്‌ടിക്കുന്നു. ഇവിടെ നാടകീയമായ അവസാനമൊന്നും പ്രതീക്ഷിക്കേണ്ട. പകരം കഥയില്‍ ഉടനീളം അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ കാണാം, അതില്‍നിന്ന്‌ പിടിച്ചുകയറി അടുത്ത രംഗത്തേക്ക്‌ കടക്കുന്നു.

മലയാളത്തില്‍ മിനിക്കഥ മിന്നല്‍ക്കഥ അല്ലെങ്കില്‍ നുറുങ്ങു കഥ തുടങ്ങിയ പേരുകളുള്ള കഥകള്‍ പ്രത്യേകമായി ചര്‍ച്ചക്ക്‌ എടുക്കേണ്ടതാണ്‌. ഒരു സന്ദര്‍ഭം, ചുരുക്കം കഥാപാത്രങ്ങള്‍, നിറഞ്ഞുനില്‌ക്കുന്ന അര്‍ത്ഥമുള്ള വാക്കുകള്‍, അപ്രതീക്ഷിതവും നാടകീയവുമായ പര്യവസാനം ഇതൊക്കെയായിരിക്കണം നുറുങ്ങുകഥകള്‍. ഈ വിഭാഗത്തില്‍പ്പെട്ട ലക്ഷണമൊത്ത കഥകള്‍ ഇന്ന്‌ ഏറെയൊന്നുമില്ല. ഇന്നത്തെ സാങ്കേതിക വളര്‍ച്ച ഇങ്ങനെയുള്ള, ഒരു താളില്‍ ഒതുങ്ങുന്ന കഥകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ വിപുലമായ ചര്‍ച്ചക്ക്‌ ഉതകുംപടി ഉടനടി അവതരിപ്പിക്കാന്‍, അത്‌ ഏതു രൂപത്തിലുള്ളതാണെങ്കിലും കഥകള്‍ക്കുള്ള സാദ്ധ്യതകള്‍ ഒന്നുവേറെ. സാങ്കേതികതകള്‍ പഠനത്തിനും അഭ്യസനത്തിനുമാണ്‌. അതിനുശേഷം കഥാകൃത്തുക്കള്‍ തങ്ങളുടെ സ്വന്തം പാതകള്‍ വെട്ടിത്തുറക്കുക.

-0-


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ
കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
ട്രംപ് കാലം അന്ത്യദിനം, ട്രംപിനു ശേഷം? (ബി ജോൺ കുന്തറ)
വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut