Image

ശാരി കേസ്‌: വി.ഐ.പികളുടെ പങ്ക്‌ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ ഐജി

Published on 14 December, 2011
ശാരി കേസ്‌: വി.ഐ.പികളുടെ പങ്ക്‌ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ ഐജി
തിരുവനന്തപുരം: കിളിരൂര്‍ പീഡന കേസില്‍ വി.ഐ.പികളുടെ പങ്ക്‌ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ ഐജി ശ്രീലേഖ സിബിഐ കോടതി മുമ്പാകെ വെളിപ്പെടുത്തി.

എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി തോമസ്‌ ചാണ്‌ടിയുടെയും മാധ്യമപ്രവര്‍ത്തകനായ കെ.പി. മോഹനന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നതായും , മരിച്ച ശാരിയുടെയും അച്ഛന്‍ സുരേന്ദ്രന്റെയും, അമ്മ ശ്രീദേവിയുടെയും പ്രതികളുടെയും മൊഴികള്‍ താന്‍ രേഖപ്പെടുത്തിയിരുന്നതായും അവര്‍ കോടതിയെ അറിയിച്ചു.

കുമളി ഐബിയില്‍വച്ച്‌ കൊച്ചുമോന്‍, മനോജ്‌, പ്രശാന്ത്‌ എന്നിവര്‍ ബലാത്സംഗം ചെയ്‌തുവെന്നതായി ശാരി അറിയിച്ചതായി ഐജി കോടതിയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക