Image

കര്‍ണ്ണാടക ജഡ്‌ജി ജസ്‌റ്റിസ്‌ വി.ജി. സഭാഹിത്‌ അന്തരിച്ചു

Published on 14 December, 2011
കര്‍ണ്ണാടക ജഡ്‌ജി ജസ്‌റ്റിസ്‌ വി.ജി. സഭാഹിത്‌ അന്തരിച്ചു
ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയിലെ ജഡ്‌ജിയും മുതിര്‍ന്ന ന്യായാധിപരിലൊരാളുമായ ജസ്‌റ്റിസ്‌ വി.ജി. സഭാഹിത്‌ (56) അന്തരിച്ചു. കോടതി ചേംബറില്‍ വെച്ചുണ്ടായ ഹൃദ്രോഗത്തെ തുടര്‍ന്നാണ്‌ അന്ത്യം. ആശുപത്രിയിലെത്തുംമുമ്പ്‌ അന്ത്യം സംഭവിച്ചു.

കന്നഡ ജില്ലയിലെ സിര്‍സിയില്‍ 1955 നവംബര്‍ 26നു ജനിച്ച വി.ജി. സഭാഹിത്‌ 1979 ജൂലൈ 20ന്‌ അഭിഭാഷകനായി പ്രാക്‌ടീസ്‌ ആരംഭിച്ചു. 2000 ഫെബ്രുവരി 21നു ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്‌ജിയായും 2001 ജൂണ്‍ 11നു സ്‌ഥിരം ജഡ്‌ജിയായും നിയമിതനായി. നിരവധി പ്രമാദമായ കേസുകളില്‍ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച പ്രശസ്‌ത ന്യായാധിപനായിരുന്നു സഭാഹിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക