Image

ശശി തരൂര്‍ ദുരന്തനിവാരണ സമിതി കണ്‍വീനര്‍

Published on 14 December, 2011
ശശി തരൂര്‍ ദുരന്തനിവാരണ സമിതി കണ്‍വീനര്‍
ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും എം.പിയുമായ ശശി തരൂരിനെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ്‌ സമിതി കണ്‍വീനറായി നിയമിച്ചു. കേന്ദ്ര മന്ത്രിമാരായ ശരദ്‌ പവാര്‍, ജയന്തി നടരാജന്‍, വിലാസ്‌റാവു ദേശ്‌മുഖ്‌, ബിജെപി നേതാവ്‌ വെങ്കയ്യ നായിഡു എന്നിവരാണു സമിതി വൈസ്‌ പ്രസിഡന്റുമാര്‍.ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാര്‍ സമിതിക്ക്‌ നേതൃത്വം നല്‍കുന്നു. 41 അംഗ സമിതിയില്‍ എംപിമാരായ ജോസ്‌ കെ. മാണി, എ. സമ്പത്ത്‌ എന്നിവര്‍ അംഗങ്ങളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക