Image

ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണം: മായാവതി

Published on 13 December, 2011
ലോക്പാല്‍  പരിധിയില്‍  പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണം: മായാവതി
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും സി.ബി.ഐയെയും ഉള്‍പ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതി ആവശ്യപ്പെട്ടു. ഗ്രൂപ്പ് സി, ഡി ജീവനക്കാരെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാര്‍ ഇപ്പോഴത്തെ നിലയില്‍ ലോക്പാല്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചാല്‍ തന്റെ പാര്‍ട്ടി എതിര്‍ക്കുമെന്ന് മായാവതി വ്യക്തമാക്കി. ശക്തമായ ലോക്പാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്ന് മായാവതി ആവശ്യപ്പെട്ടു.

സി.ബി.ഐയെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണ്. ലോക്പാല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസാരെ സംഘത്തിന്റെ ആവശ്യങ്ങളില്‍ മിക്കവയോടും ഉപാധികളോടെ യോജിപ്പാണുള്ളത്. ലോക്പാല്‍ സമിതിയില്‍ ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രതിനിധ്യം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അഴിമതിക്കാരായ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബി.എസ്.പി സര്‍ക്കാര്‍ അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെയും എം.എല്‍.എമാര്‍ക്കെതിരെയും ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും മായാവതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക