Image

ശബരിമല: രാഹുല്‍ ഈശ്വറിനെ തടഞ്ഞു

Published on 13 December, 2011
ശബരിമല: രാഹുല്‍ ഈശ്വറിനെ തടഞ്ഞു
ശബരിമല: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരുടെ കൊച്ചു മകന്‍ രാഹുല്‍ ഈശ്വര്‍ ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു. ഉച്ചപൂജയ്ക്കായാണ് രാഹുല്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ തുടങ്ങിയത്. രാഹുലിന് ശ്രീകോവിലില്‍ കയറാന്‍ അവകാശമില്ലെന്നും തന്ത്രിയുടെ മകന് മാത്രമേ അതിനുള്ള അവകാശമുള്ളൂ എന്നും ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എം.സതീഷ് കുമാര്‍ പറഞ്ഞു. പൂജ നടത്താന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചാല്‍ ദേവസ്വം ബോര്‍ഡ് തടയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ശബരിമലയില്‍ പൂജാദി കാര്യങ്ങളില്‍ ഇടപെടാന്‍ രാഹുല്‍ ഈശ്വറിന് അവകാശമുണ്ടെന്ന് തന്ത്രി കണ്ഠര് മഹേശ്വരര് പറഞ്ഞു. താന്ത്രിക കാര്യങ്ങളില്‍ തീരുമാനം തന്ത്രിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകോവിലിനുള്ളില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആചാര്യകാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിച്ചു. തന്നെ തടഞ്ഞവര്‍ക്കു സ്ഥാപിത താല്‍പര്യം ഉണ്ടായിരിക്കാമെന്നും തന്ത്രി അനുവദിച്ചാല്‍ ഇന്ന് തന്നെ പൂജ ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക