Image

കൊല്‍ക്കത്ത തീപ്പിടിത്തം: രണ്ടുപേര്‍കൂടി അറസ്റ്റില്‍

Published on 13 December, 2011
കൊല്‍ക്കത്ത തീപ്പിടിത്തം: രണ്ടുപേര്‍കൂടി അറസ്റ്റില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്ത എ.എം.ആര്‍.ഐ ആസ്പത്രിയില്‍ ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ആസ്പത്രി സീനിയര്‍ വൈസ് പ്രസിഡന്റും സുരക്ഷാ സമിതി ചെയര്‍മാനുമായ എസ് ഉപാധ്യായ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സഞ്ജയ് പാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ഇതോടെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ആസ്പത്രി ഡയറക്ടര്‍മാരായ ഏഴുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ആറുപേരെ 20 വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഒരാളെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ, കുറ്റകരമായ അനാസ്ഥ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. തീപ്പിടിത്തത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ അടക്കം 93 പേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക