Image

കേരള-തമിഴ്‌നാട്‌ ഇടക്കാല അപേക്ഷ ഇന്ന്‌ പരിഗണിക്കും

Published on 13 December, 2011
കേരള-തമിഴ്‌നാട്‌ ഇടക്കാല അപേക്ഷ ഇന്ന്‌ പരിഗണിക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടും കേരളവും നല്‍കിയ ഇടക്കാല ഹര്‍ജി ഇന്ന്‌ സുപ്രീംകോടതി പരിഗണിക്കും.സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌. ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തണമെന്നാണു കേരളത്തിന്റെ അപേക്ഷ. കേന്ദ്രസേനയെ വിന്യസിക്കണമെന്നും കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ പ്രകോപനപരമായ പ്രസ്‌താവനകള്‍ തടയണമെന്നുമാണു തമിഴ്‌നാടിന്റെ ആവശ്യം..കേരളത്തിന്റെ ആവശ്യത്തെ എതിര്‍ത്തു ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനും ഇന്നലെ കോടതിയെ സമീപിച്ചു. ഇതും ഇന്നു പരിഗണിക്കും.

കേരളം റൂര്‍ക്കി, ഡല്‍ഹി ഐഐടികളുടെ പഠന റിപ്പോര്‍ട്ട്‌, ഭൂചലനങ്ങളുടെയും അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്തുണ്ടായ മഴയുടെയും ഓരോ ദിവസത്തെയും കണക്കുകള്‍ എന്നിവ കോടതിയില്‍ നല്‍കിയിട്ടുണ്ട്‌.

അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഉദ്യോഗസ്‌ഥരും നടത്തുന്ന പ്രസ്‌താവനകള്‍ ജനങ്ങളില്‍ ഭയാശങ്കകള്‍ വളര്‍ത്തുന്നുവെന്നാണ്‌ ഒന്നാമത്തെ അപേക്ഷയില്‍ തമിഴ്‌നാടിന്റെ ആരോപണം.

പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ, ഇത്തരം പ്രസ്‌താവനകളാല്‍ പ്രചോദിതരാവുന്ന ജനം അണക്കെട്ടു മേഖലയില്‍ അക്രമം അഴിച്ചുവിടുകയാണെന്നും കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും തമിഴ്‌നാട്‌ ആവശ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക