Image

വ്യോമയാന വകുപ്പ്‌ മന്ത്രിയായി അജിത്‌ സിംഗ്‌ അടുത്തയാഴ്‌ച സ്ഥാനമേല്‍ക്കും

Published on 12 December, 2011
വ്യോമയാന വകുപ്പ്‌ മന്ത്രിയായി അജിത്‌ സിംഗ്‌ അടുത്തയാഴ്‌ച സ്ഥാനമേല്‍ക്കും
ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന വകുപ്പ്‌ മന്ത്രിയായി അജിത്‌ സിംഗ്‌ അടുത്തയാഴ്‌ച സ്ഥാനമേല്‍ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ആര്‍.എല്‍.ഡി. നേതാവ്‌ അജിത്‌സിങ്‌ വ്യോമയാന വകുപ്പ്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ ഉന്നതാധികാര സമിതി നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ വകുപ്പ്‌ വയലാര്‍ രവിയാണ്‌ കൈകാര്യം ചെയ്യുന്നത്‌.

അടുത്തുവരുന്ന ഉത്തര്‍പ്രദേശ്‌ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ നീക്കമായാണ്‌ ഈ രാഷ്ട്രീയ ധാരണ വിശേഷിപ്പിക്കപ്പെടുന്നത്‌. മന്ത്രിസ്ഥാനം പ്രഖ്യാപിക്കുന്നതിന്‌ മുന്നോടിയായി അജിത്‌സിങ്‌ സോണിയഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക