Image

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്‌; ഇന്ധന സബ്‌സിഡി കൂട്ടി

Published on 12 December, 2011
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്‌; ഇന്ധന സബ്‌സിഡി കൂട്ടി
മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്‌. ഒരു ഡോളറിന്‌ 52.73 രൂപയിലധികമാണ്‌ ഇപ്പോള്‍ വിനിമയ നിരക്ക്‌. ഓഹരി വിപണികളിലെ ഇടിവിന്‌ തുടര്‍ന്ന്‌ ഡോളറിനുള്ള ആവശ്യം ക്രമാതീതമായി വര്‍ധിച്ചതാണ്‌ രൂപയുടെ ഇടിവിനുള്ള കാരമാണ്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഉല്‍പ്പാദന നിരക്കിലുണ്ടായ കുറവ്‌ കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചു.

ഇതിനിടെ ഇന്ധന സബ്‌സിഡി 50,000 കോടിയോളം രൂപ ഉയര്‍ത്തിയതായി പെട്രോളിയം വകുപ്പ്‌ സെക്രട്ടറി സെക്രട്ടറി ജി.സി ചതുര്‍വേദി വ്യക്തമാക്കി. എണ്ണ ഇറക്കുമതിയ്‌ക്കായി രാജ്യം കൂടുതല്‍ ചെലവ്‌ നേരിട്ട സാഹചര്യത്തിലാണിതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക