Image

വിധി നടപ്പാക്കണം: ഡിഎംകെ സുപ്രീംകോടതിയിലേക്ക്‌

Published on 12 December, 2011
വിധി നടപ്പാക്കണം: ഡിഎംകെ സുപ്രീംകോടതിയിലേക്ക്‌
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ ഡിഎംകെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേരളത്തിന്റെ പുതിയ ഡാം എന്ന ആവശ്യവും, ജലനിരപ്പ്‌ കുറയ്‌ക്കണമെന്ന ആവശ്യവും അംഗീകരിക്കരുതെന്നും ജലനിരപ്പ്‌ ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഡി.എം.കെ ഹര്‍ജി നല്‍കിയത്‌.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നാടകം കളിയ്‌ക്കുകയാണെന്നും തമിഴ്‌നാടിനെ സഹാറാ മരുഭൂമിയാക്കാനാണ്‌ കേരളത്തിന്റെ ശ്രമമെന്നും കരുണാനിധി പറഞ്ഞു. കേന്ദ്രം ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും കരുണാനിധി മുന്നറിയിപ്പ്‌ നല്‍കി. കേരളത്തില്‍ താമസിക്കുന്ന തമിഴര്‍ക്ക്‌ സുരക്ഷിതമായി നടക്കാനാകുന്ന അവസ്ഥയുണ്ടാകണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.

നാളെ മുല്ലപ്പെരിയാര്‍ കേസ്‌ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്‌ ഡി.എം.കെ ഹര്‍ജി നല്‌കിയത്‌. ജസ്‌റ്റിസ്‌ ഡി.കെ. ജെയിന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക