Image

ആപ്പിള്‍ തട്ടിപ്പ്‌: മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി

Published on 09 June, 2011
ആപ്പിള്‍ തട്ടിപ്പ്‌: മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി
തിരുവനന്തപുരം: ഫ്‌ളാറ്റ്‌ നിര്‍മ്മിച്ച്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ കോടിക്കണക്കിന്‌ രൂപ തട്ടിയെടുത്ത ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌ തട്ടിപ്പിനിരയായ പ്രവാസികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി. തട്ടിപ്പിനിരയായ വിദേശ മലയാളികളുടെ മൊഴിയെടുക്കാനായി പോലീസ്‌ സംഘത്തെ ഗള്‍ഫിലേക്കയയ്‌ക്കും. ഇതിന്റെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ്‌ നടത്തിപ്പിനായി ആരും നാട്ടിലേക്ക്‌ വരേണ്ടെന്നും ഇന്ത്യന്‍ എംബസിയില്‍ നിന്ന്‌ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി തെളിവുകള്‍ സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം പരാതികളാണ്‌ ഈമെയിലില്‍ മുഖ്യമന്ത്രിക്ക്‌ ലഭിച്ചത്‌. വീഡിയോ കോണ്‍ഫറന്‍സില്‍ ഡി.ജി.പി ജേക്കബ്‌ പുന്നൂസും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക