Image

പാര്‍ക്കിന്‍സണ്‍ രോഗം ചെറുക്കാന്‍ വിത്തുകോശ ചികിത്സ

Published on 08 November, 2014
പാര്‍ക്കിന്‍സണ്‍ രോഗം ചെറുക്കാന്‍ വിത്തുകോശ ചികിത്സ


സ്റ്റോക്ക്‌ഹോം: പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം തകരാര്‍ വന്ന തലച്ചോറിലെ കോശങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ വിത്തുകോശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് സ്വീഡിഷ് ഗവേഷകര്‍ തെളിയിച്ചു. 

മറവി രോഗങ്ങളുടെ ചികിത്സയില്‍ നിര്‍ണായകമായേക്കാവുന്ന ഗവേഷണഫലമാണിത്.

എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനുഷ്യരില്‍ പരീക്ഷണം നടക്കാനിരിക്കുന്നതേയുള്ളൂ. തലച്ചോറിലെ നാഡീകോശങ്ങളുടെ നാശമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു കാരണമാകുന്നത്. വികാരങ്ങള്‍ നിയന്ത്രിക്കുന്നതിലും ചലനശേഷിയുള്ള പ്രശ്‌നങ്ങള്‍ വരാന്‍ ഇതിടയാക്കുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക