Image

വ്യാജ സിഡികള്‍ രാജ്യത്തിന്റെ റവന്യൂ വരുമാനം ഇല്ലാതാക്കുന്നു: അഭിഷേക്‌ ബച്ചന്‍

Published on 08 November, 2014
വ്യാജ സിഡികള്‍ രാജ്യത്തിന്റെ റവന്യൂ വരുമാനം ഇല്ലാതാക്കുന്നു: അഭിഷേക്‌ ബച്ചന്‍
കോഴിക്കോട്‌: രാജ്യത്ത്‌ ഇറങ്ങുന്ന വ്യാജ സിഡികള്‍ രാജ്യത്തിന്റെ റവന്യൂ വരുമാനം ഇല്ലാതാക്കുന്നുവെന്ന്‌ പ്രശസ്‌ത ബോളിവുഡ്‌ നടന്‍ അഭിഷേക്‌ ബച്ചന്‍ പറഞ്ഞു. ഇതിനെതിരെ സിനിമാലോകം പടവെട്ടുന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ നടപടിയൊന്നുമുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി സിനിമ ഹോളിവുഡിന്‍െറ അനുകരണം മാത്രമാകുന്നത്‌ മാറിവരുകയാണ്‌. ജീവിത ദു$ഖങ്ങളില്‍നിന്ന്‌ തിയറ്ററിലേക്ക്‌ രക്ഷപ്പെട്ടത്തെുന്ന ശരാശരി ഇന്ത്യന്‍ കാണിക്ക്‌ വിഭവ സമൃദ്ധമായ സദ്യ കൊടുക്കുകയെന്നതാണ്‌ ബോളിവുഡ്‌ സിനിമയുടെ ലക്ഷ്യം. ഹിന്ദി സിനിമകള്‍ കൂടുതല്‍ കാലമെടുത്ത്‌ നിര്‍മിക്കണമെന്നാണ്‌ എന്‍െറ അഭിപ്രായം. ഹോളിവുഡ്‌ സിനിമ പ്‌ളാന്‍ ചെയ്യാന്‍ 36 മാസമെടുക്കുമ്പോള്‍ വെറും ആറു മാസം കൊണ്ട്‌ ഹിന്ദിസിനിമ നിര്‍മാണത്തിനായി തയാറാവുന്നുവെന്നതാണ്‌ സ്ഥിതി.

കോഴിക്കോട്‌ ഐ.ഐ.എമ്മില്‍ നിറഞ്ഞ സദസ്സിന്‌ ആവേശമായി. രാജ്യത്തെ 13 ഐ.ഐ.എമ്മുകള്‍ ചേര്‍ന്ന്‌ സംഘടിപ്പിച്ച രണ്ടാമത്‌ ലോക മാനേജ്‌മെന്‍റ്‌ സമ്മേളനത്തിന്‍െറ മുന്നാം ദിവസം വിദേശത്തുനിന്നടക്കമത്തെിയ 200 ഓളം പ്രതിനിധികളോട്‌ സംസാരിക്കുകയായിരുന്നു അഭിഷേക്‌.
വ്യാജ സിഡികള്‍ രാജ്യത്തിന്റെ റവന്യൂ വരുമാനം ഇല്ലാതാക്കുന്നു: അഭിഷേക്‌ ബച്ചന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക