Image

ഹസാരെ സംഘാംഗങ്ങളുടെ ലക്ഷ്യം രാഷ്ട്രീയമെന്ന് ദ്വിഗ്‌വിജയ് സിംഗ്

Published on 12 December, 2011
ഹസാരെ സംഘാംഗങ്ങളുടെ ലക്ഷ്യം രാഷ്ട്രീയമെന്ന് ദ്വിഗ്‌വിജയ് സിംഗ്
ന്യൂഡല്‍ഹി: ഹസാരെ സംഘാംഗങ്ങളുടെ ലക്ഷ്യം രാഷ്ട്രീയമാണെന്നും അഴിമതി തുടച്ചുനീക്കുകയല്ലെന്നും കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസിനെതിരായ സാഹചര്യം എങ്ങനെ ഒരുക്കാമെന്നാണ് ഇവര്‍ ചിന്തിക്കുന്നതെന്നും ദ്വിഗ്‌വിജയ് സിംഗ് ആരോപിച്ചു. ലോക്പാലിന് ഭരണഘടനാ പദവി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷം അതിനെ തമാശയായി തള്ളുകയായിരുന്നു.

ഇപ്പോള്‍ ഹസാരെ സംഘവും ഇക്കാര്യം അംഗീകരിക്കുന്നുണ്‌ടെന്ന് ദ്വിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടി. തീവ്രവാദകേസുകളില്‍ ഉള്‍പ്പെട്ട സംഘം പ്രവര്‍ത്തകരില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക