ആലുവ: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍
സിങ്ങിനെ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘത്തില്‍ എല്‍.ഡി.എഫ് അംഗങ്ങളും
പങ്കാളികളാകും. തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര എല്‍.ഡി.എഫ് യോഗമാണ്
ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍
ഉള്‍പ്പടെയുള്ള എല്‍.ഡി.എഫ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സര്‍വകക്ഷി സംഘം
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഡല്‍ഹിക്ക് തിരിക്കും. ശനിയാഴ്ച രാത്രി 9 മണിയോടെ
ആലുവ പാലസിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് വി.എസ്.
അച്യുതാനന്ദനുുമായി സര്‍വകക്ഷി സംഘത്തെ അയക്കുന്ന കാര്യത്തില്‍
ചര്‍ച്ചനടത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല