Image

ഷാരൂഖിന്റെ മകള്‍ സുഹാന സിനിമയിലേക്ക്‌

Published on 06 November, 2014
ഷാരൂഖിന്റെ മകള്‍ സുഹാന സിനിമയിലേക്ക്‌
ബോളിവുഡ്‌ സൂപ്പര്‍ നടന്‍ ഷാരൂഖ്‌ ഖാന്റെ പുത്രി സുഹാന സിനിമയില്‍ അഭിനയിക്കുന്നു. തന്റെ 49 ആം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട്‌ ഷാരൂഖ്‌ ഖാന്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ്‌ മകളുടെ സിനിമാ മോഹത്തെ കുറിച്ച ഷാരൂഖ്‌ പറഞ്ഞത്‌. സിനിമ തന്നെയാണത്രെ മകള്‍ സുഹാനയുടെ ലക്ഷ്യം. ഒരു അച്ഛന്‍ എന്ന നിലയില്‍ നാളെ തന്റെ മകളെ ഹിന്ദി സിനിമയില്‍ ഒരു നടിയായി കാണാന്‍ കഴിയുമെങ്കില്‍ അത്‌ വലിയ സന്തോഷമാണെന്ന്‌ ഷാരൂഖ്‌ ഖാന്‍ പറഞ്ഞു. മകളും അത്‌ ആഗ്രഹിക്കുന്നതായും കിങ്‌ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഷാരൂഖിന്റെ മൂത്തപുത്രന്‍ ആര്യന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ഇളയ പുത്രന്‍ അബ്‌റാമിന്‌ ഒരു വയസ്സ്‌ പൂര്‍ത്തിയാകുന്നു.
ഷാരൂഖിന്റെ മകള്‍ സുഹാന സിനിമയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക