Image

കള്ളപ്പണ ഇടപാടുകളെ കുറിച്ച്‌ അന്വേഷണം വരുന്നു

Published on 12 December, 2011
കള്ളപ്പണ ഇടപാടുകളെ കുറിച്ച്‌ അന്വേഷണം വരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത്‌ സംശയകരമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ ധനകാര്യ ഇന്‍റലിജന്‍സ്‌ യൂണീറ്റ്‌ അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള മുപ്പതിനായിരത്തോളം സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക്‌ ഇന്‍റലിജന്‍സിന്റെ കൈവശമുണ്ട്‌. രാജ്യത്ത്‌ സംശയകരമായ പശ്ചാത്തലത്തില്‍ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട 30765 വിവരങ്ങളും ധനകാര്യ ഇന്‍റലിജന്‍സ്‌ വിഭാഗത്തിന്റെ കൈയിലുണ്ടെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതിവകുപ്പിന്റെ ഡല്‍ഹിയിലെ അന്വേഷണ വിഭാഗം മേധാവി കെ.വി. ചൗധരി യോഗത്തില്‍ വ്യക്തമാക്കി.

ആദായനികുതി വകുപ്പും സാമ്പത്തികസഹകരണത്തിനും വികസനത്തിനുമുള്ള സംഘടനയും ചേര്‍ന്ന്‌ 'നികുതിയും അസമത്വവും' എന്ന വിഷയത്തെക്കുറിച്ച്‌ സംഘടിപ്പിച്ച ത്രിദിനസമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക