Image

സിലിക്കണ്‍ വാലിയില്‍ മലയാളം ഹൃസ്വചിത്രം 'ജോണ്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു

സിജില്‍ ജോര്‍ജ്ജ് പാലക്കലോടി Published on 03 November, 2014
  സിലിക്കണ്‍ വാലിയില്‍  മലയാളം ഹൃസ്വചിത്രം 'ജോണ്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു
പ്രതീഷ് അബ്രാഹം രചനയും സംവിധാനവും ഛായാ ഗ്രഹണവും നിരവഹിച്ച്  സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ യിലെ മലയാളീ സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയ മലയാളം ഹൃസ്വചിത്രം 'ജോണ്‍' പ്രഥമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. നവമ്പര്‍ എട്ടാം തിയ്യതി വൈകിട്ട് 5 മണിയ്ക്ക് സാന്‍ ജോസ് ലെ ടൌണ്‍3 തിയ്യറ്ററില്‍ പടം പ്രദര്‍ശിപ്പിയ്ക്കും.

പ്രശസ്ത സിനിമാ നിര്‍മ്മാതാവും കവിയും നടനും ആയ ശ്രീ തമ്പി ആന്റണി ആയിരിക്കും മുഖ്യാതിഥി.

ഇതാദ്യമായാണ് ഒരു മലയാളം ഷോര്‍ട്ട് ഫിലിം ബേ ഏരിയയിലെ ഒരു ബിഗ്‌സ്‌ക്രീന്‍ തിയ്യറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുക്കള്‍ നമ്മുടെ ജീവതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ അത് നമ്മുടെ ജീവതത്തെ എത്ര മാത്രം ബാധിക്കുന്നു എന്നതാണ് സംവിധായകനായ പ്രതീഷ് എബ്രഹാം ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

വളരെ ചുരുങ്ങിയ ചിലവില്‍ ഒരു മെയിന്‍ സ്ട്രീം മൂവിയുടെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ സിനിമ യുടെ മുഴുവന്‍ രംഗങ്ങളും ചിത്രീകരിച്ചത് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലാണ്.

പ്രശസ്ത സിനിമ  സംഗീത സംവിധായകന് രാജേഷ് നരോത് ആണ് ഈ ചിത്രത്തിനുവേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

മധു ബാലകൃഷ്ണന്‍ ശബ്ദം നല്കിയ മനോഹര ഗാനരംഗം ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.

ഡാന്‍സറും നാടക നടനുമായ  ജോണ്‍പുലി കോട്ടില്‍ നായക വേഷത്തിലെത്തുമ്പോള്‍ നര്‍ത്തകിയും അഭിനേത്രിയും റിഥം ഡാന്‍സ് സ്‌കൂളിന്റെ ആര്‍ ട്ട് ഡയറക്റ്ററും ആയ ശിങ്കാരി കുരിയാക്കൊസ് ആണു നായികാ വേഷത്തിലെത്തുന്ന ത്.

സുജന ജോസഫ് ആണ് മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്

നിരവധി ജനപ്രിയ നാടകങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ തന്മയത്തത്തോടെ അവതരിപ്പിച്ചു

ജനപ്രീതി നേടിയ എഴുത്തുകാരി ബിന്ദു ടിജി ആണ് അടുത്ത നിര്‍ണ്ണായക കഥാപാത്രത്തിനു ജീവന്‍
നല്‍കുന്നത്.

സുബി ആന്‍ഡ്ഡ്രൂസ്,  അശോക് മാത്യു ,  ബിജൈ തോമസ് നിധിരി,  ഹാന്‍സ് ചാക്കോ, ദാനിയേല്‍ പുലിക്കോട്ടില്‍ എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാണ സഹായികള്‍:

സഹസംവിധാനം: അനൂപ് ജോര്‍ജ്ജ് & ദിനേശ് ജയരാജ്


കലാസംവിധാനം: ധന്യ അഗസ്റ്റിന്‍

ശബ്ദം: ദേവാനന്ദ് സത്യമൂര്‍ത്തി



 പ്രതീഷ് എന്ന സംവിധായകന്‍

മനസ്സില്‍ ഒരു കഥ തെളിയുക ആ കഥയെ ഒരു സിനിമയായി  സങ്കല്‍പ്പിച്ചു വിവിധ രംഗങ്ങളെ സ്വപ്നം കാണുക  ഇതായിരുന്നു ബാല്യ കൗമാര നാളുകളില്‍ പ്രതീഷിന്റെ ഹോബി. ബിഗ്‌സ്‌ക്രീനില്‍ തെളിയുന്ന ചിത്രങ്ങളെ പാഠപുസ്തകമാക്കി  പ്രശസ്ത സംവിധായകരെ ഗുരുസ്ഥാനീയരാക്കി സിനിമയെ സംവിധായകന്റെയും ഛായാഗ്രഹകന്റെയും കണ്ണിലൂടെ വീക്ഷിച്ച പഗ്രഥിച്ചു അതിന്റെ സൂക്ഷ്മവശങ്ങളെ മനസ്സിലാക്കുക ഇതായിരുന്നു പ്രതീഷിന്റെ പഠന രീതി.

തീര്‍ത്തും യാദൃശ്ചികമായാണ് പ്രതീഷിന് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ യിലെ പ്രശസ്ത സിനിമ സംഗീത സംവിധായകനായ രാജേഷ് നരോതി നോടൊപ്പം ഒരു ഇംഗ്ലിഷ് ഷോര്ട്ട് ഫിലിമില്‍ ഒന്നുചേര്‍ന്ന് ജോലി ചെയ്യുവാന്‍ ഭാഗ്യം ലഭിച്ചത്. ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാവുന്ന രാജേഷിനോടോപ്പമുള്ള സിനിമാ പ്രവര്‍ത്തനത്തോടെയാണ് പ്രതീഷിന് പ്രായോഗിക സിനിമാ തലത്തിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയത്.

'അറിയാമല്‍' എന്ന ഒരു തമിഴ് ഹൃസ്വചിത്രം ആയിരുന്നു പ്രതീഷിന്റെ ആദ്യസംരംഭം.ഐ ടി മേഖലയിലെ അനിശ്ചിതമായ തൊഴില്‍സഹചര്യങ്ങളെ വരച്ചുകാട്ടിയ ചിത്രമായിരുന്നു  'അറിയാമല്‍'. 

കാലത്തിനൊപ്പം മനുഷ്യനെ കൈവിട്ടുപൊകുന്ന ചില സത്യങ്ങള്‍. പില്‍കാലത്ത്  ഈ സത്യങ്ങള്‍ അനാവൃത മാകുന്നതാണോ അതോ അങ്ങിനെ മറഞ്ഞുപോയ സത്യങ്ങള്‍
കാലത്താല്‍ ആവൃതമായി തന്നെ ഇരിക്കുന്നതാണോ ഉചിതം എന്ന ചിന്തയാണ് 'ജോണ്‍' എന്ന മലയാളം ഹൃസ്വച്ചിത്രത്തിന്റെ കഥയിലേക്ക്‌ നയിച്ചത്. ഒരു മെയിന്‍ സ്ട്രീം മൂവിയുടെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ ചിത്രം നവമ്പര്‍ എട്ടാം  തിയ്യതി സാന്‍ ജോസ് ലെ തിയ്യേറ്റെറില്‍ പ്രഥമ പ്രദര്‍ശനത്തിനു തയ്യാറായി. ഒരു വലിയ സിനിമാ സ്വപ്നത്തിന്റെ ചെറിയ സാക്ഷാല്‍ക്കാരമാണ് പ്രതീഷിന് ഈ സിനിമ.

സിനിമയിലെ ഗുരുക്കന്മാര്‍ പറയുന്നത് പോലെ, സിനിമക്ക് വേണ്ടി കഥയുണ്ടാക്കാതെ നമ്മുടെ കണ്മുമ്പില്‍ അല്ലെങ്കില്‍ അനുഭവങ്ങളില്‍ കാണുന്ന കഥകള്‍ സിനിമയാക്കുവാന്‍ തന്റെ പരിശ്രമം  തുടരണമെന്ന് പ്രതീഷ് ആഗ്രഹിക്കുന്നു.

  സിലിക്കണ്‍ വാലിയില്‍  മലയാളം ഹൃസ്വചിത്രം 'ജോണ്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക