Image

പീഡിപ്പിച്ചതായി യുവനടിയുടെ പരാതി; സംവിധായനകനെതിരേ കേസ്‌

Published on 04 November, 2014
പീഡിപ്പിച്ചതായി യുവനടിയുടെ പരാതി; സംവിധായനകനെതിരേ കേസ്‌
ഹൈദരാബാദ്‌: തെലുങ്ക്‌ യുവ നടിയുടെ പരാതിയില്‍ സംവിധായനകനെതിരേ പോലീസ്‌ കേസെടുത്തു. റിലീസ്‌ ചെയ്യാനിരിക്കുന്ന തെലുങ്ക്‌ ചിത്രമായ 24 ബൈ ലവ്‌ എന്ന ചിത്രത്തിലെ നായികയാണ്‌ പീഡിപ്പിക്കപ്പെട്ടതായി പോലീസില്‍ പരാതി നല്‍കിയത്‌. സംവിധായകന്‍ വി എസ്‌ ഫാനി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്‌ നടിയുടെ പരാതി. വര്‍ഷങ്ങളായി തനിക്ക്‌ ഫാനിയെ അറിയാമെന്നും സിനിമയില്‍ അവസരം കിട്ടണമെങ്കില്‍ ലൈംഗികമായി സഹകരിക്കണമെന്ന്‌ ഇയാള്‍ ആവശ്യപ്പെട്ടതായും നടി പരാതിയില്‍ പറഞ്ഞു. നടി ആദ്യമായി അഭിനയിച്ച 24 ബൈ ലവിന്റെ സംവിധായകനാണ്‌ വി എസ്‌ ഫാനി. ഈ ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല.

റഹ്മത്‌ നഗറിലെ നടിയുടെ വീട്ടില്‍ വെച്ചാണ്‌ പരാതിക്ക്‌ അടിസ്ഥാനമായ സംഭവം നടന്നത്‌. നടിയുടെ വീട്ടിലെത്തിയ സംവിധായകന്‍ കയ്യില്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നത്രെ. തടയാന്‍ ശ്രമിച്ച നടിയെ ഫാനി മര്‍ദ്ദിച്ചതായും പരാതിയിലുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.
പീഡിപ്പിച്ചതായി യുവനടിയുടെ പരാതി; സംവിധായനകനെതിരേ കേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക