Image

സമരത്തെ തകര്‍ക്കാന്‍ കഴിയില്ല: കെജ്‌രിവാള്‍

Published on 11 December, 2011
സമരത്തെ തകര്‍ക്കാന്‍ കഴിയില്ല: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റത്തെ തടയാന്‍ മന്ത്രി കപില്‍ സിബലിന് കഴിയില്ലെന്ന് ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍. അണ്ണ ഹസാരെ ഉപവാസം നടത്തുന്ന ജന്തര്‍മന്തറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹസാരെ സംഘം നടത്തിയ സമരത്തിന് പിന്തുണ ലഭിക്കാന്‍ എസ്.എം.എസ്സുകള്‍ സഹായിച്ചു. അതോടെ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 200 എസ്.എം.എസ്സുകളില്‍ കൂടുതല്‍ ഒരു സിംകാര്‍ഡില്‍നിന്ന് അയയ്ക്കാന്‍ കഴിയില്ലെന്ന നിയന്ത്രണം കൊണ്ടുവന്നു. ഫെയ്‌സ് ബുക്ക് അടക്കമുള്ളവ പ്രക്ഷോഭത്തെ സഹായിക്കുന്നുവെന്ന് മനസിലാക്കിയ സര്‍ക്കാര്‍ അവയെയും നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ അതിജീവിച്ച് ജന്തര്‍മന്തറില്‍ ഇന്നും നിരവധി പേര്‍ വന്നുവന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ബി.ഐയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കിരണ്‍ ബേദി ആവശ്യപ്പെട്ടു. അഴിമതി തടയാന്‍ ശക്തമായ സംവിധാനം വേണമെന്ന ആവശ്യം ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്തുതന്നെ ഉയര്‍ന്നതാണ്. എന്നാല്‍ ഇതുവരെ ഒന്നും സംഭവിച്ചില്ല. ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക