Image

ചുംബന കൂട്ടായ്‌മയ്‌ക്ക്‌ എത്തുമെന്ന്‌ നടി പ്രിയാമണി

Published on 01 November, 2014
ചുംബന കൂട്ടായ്‌മയ്‌ക്ക്‌ എത്തുമെന്ന്‌ നടി പ്രിയാമണി
കൊച്ചി: നാളെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചുംബന കൂട്ടായ്‌മക്ക്‌ എത്തുമെന്ന്‌ തെന്നിന്ത്യന്‍ താരറാണി പ്രിയാമണി അറിയിച്ചു. പരസ്യ ചുംബനത്തിന്‌ താന്‍ തയ്യാറാണെന്നാണ്‌ പ്രിയാമണി പറയുന്നത്‌. ഒരു സ്വകാര്യ എഫ്‌എം ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പ്രിയാമണി ഇക്കാര്യം പറഞ്ഞത്‌.

അതിനിടെ താരദമ്പതികളായ ആഷിക്‌ അബുവും റിമ കല്ലിങ്കലും പരിപാടിക്ക്‌ എത്തുമെന്ന പ്രതീക്ഷയിലാണ്‌ സംഘാടകര്‍. വിവാഹ വാര്‍ഷികത്തിന്റെ ആഘോഷത്തിലാണ്‌ ആഷിക്‌ അബുവും റീമ കല്ലിങ്കലും. നേരത്തെ നില്‍പ്‌ സമരത്തെ പിന്തുണച്ച്‌ ആഷിക്കും കൂട്ടരം തിരുവനന്തപുരത്തെത്തിയിരുന്നു. അതുകൊണ്ട്‌ തന്നെ ചുംബന കൂട്ടായ്‌മയിലേക്കും ഇവര്‍ എത്തുമെന്നാണ്‌ സംഘാടകരുടെ പ്രതീക്ഷ.

നേരത്തെ ചുംബന സമരത്തെ എതിര്‍ക്കില്ലെന്ന്‌ നേതാവ്‌ എംടി രമേശ്‌ വ്യക്തമാക്കിയിരുന്നു.
ചുംബന കൂട്ടായ്‌മയ്‌ക്ക്‌ എത്തുമെന്ന്‌ നടി പ്രിയാമണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക