Image

ഡബിള്‍ ബാരല്‍ ഇരട്ടക്കുഴല്‍: ആസിഫിന്‌ പേള്‍ നായിക

Published on 30 October, 2014
ഡബിള്‍ ബാരല്‍ ഇരട്ടക്കുഴല്‍: ആസിഫിന്‌ പേള്‍ നായിക
ലിജോ ജോസ്‌ പെല്ലിശ്ശേരി ഒരുക്കുന്ന ഡബിള്‍ ബാരല്‍ ഇരട്ടക്കുഴല്‍ എന്ന ചിത്രത്തില്‍ ആസിഫ്‌ അലി നായകമാകുന്നു. പേള്‍ മാനിയാണ്‌ നായിക. ഡബിള്‍ ബാരല്‍ ഇരട്ടക്കുഴലില്‍ ഇഷ ഷര്‍വാണി, സ്വാതി റെഡ്ഡി, പൃഥ്വിരാജ്‌, ഇന്ദ്രജിത്ത്‌, സജിദ്‌ യാഹിയ, വിജയ്‌ ബാബു, പാര്‍വതി മേനന്‍, ചെന്‌പന്‍ വിനോദ്‌, സണ്ണി വെയിന്‍, തമിഴ്‌ നടന്‍ ആര്യ തുടങ്ങിയ വന്‍ താരനിരതന്നെയാണ്‌ അണിനിരക്കുന്നത്‌.

വളരെ രസകരമായൊരു കഥാപാത്രത്തെയാണ്‌ താന്‍ അവതരിപ്പിക്കുന്നതെന്ന്‌ താരം പറയുന്നു. സിനിമയിലെ നിശബ്ദത ഭേദിക്കുന്നവരാണ്‌ ഞങ്ങള്‍. ഞങ്ങളെപ്പോള്‍ എത്തിയാലും ഉടനെ എന്തെങ്കിലും രസകരമായ സംഭവങ്ങള്‍ ഉണ്ടാകുമെന്ന്‌ പ്രതിക്ഷിച്ച്‌ കൊള്ളണം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ കഴിഞ്ഞു. രണ്ടാം ഷെഡ്യൂള്‍ ഇപ്പോള്‍ ഗോവയില്‍ തുടങ്ങി.

`എനിക്കൊഴികെ മറ്റെല്ലാവര്‍ക്കും വളരെ വ്യത്യസ്‌തവും സ്‌റ്റൈലിഷുമായ ലുക്കാണ്‌. പക്ഷെ എനിക്ക്‌ വളരെ അപകടകരമായൊരു ലുക്കായിരിക്കും. അതിനാല്‍ത്തന്നെ എന്റെ വേഷത്തിന്‌ ഒരു പ്രത്യേക രൂപമാറ്റം ആവശ്യമില്ല'. പേള്‍ പറഞ്ഞു.

ഇത്‌ കൂടാതെ ടെലിവിഷനിലെ ഡി ഫോര്‍ ഡാന്‍സ്‌ എന്ന റിയാലിറ്റി ഷോയുടെ അവതാരക കൂടിയാണ്‌ പേള്‍. ഈ ഷോ അവതരിപ്പിച്ചുകൊണ്ടിരുന്ന ജുവല്‍ മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന ഒഴിവിലാണ്‌ താരം ഷോയുടെ അവതാരകയായത്‌.
ഡബിള്‍ ബാരല്‍ ഇരട്ടക്കുഴല്‍: ആസിഫിന്‌ പേള്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക