Image

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തിന്‌ കല്‍പ്പിക്കാനാവില്ല: ആന്റണി

Published on 10 December, 2011
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തിന്‌ കല്‍പ്പിക്കാനാവില്ല: ആന്റണി
കണ്ണൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു സംസ്ഥാനത്തിനോടും കേന്ദ്രത്തിന്‌ കല്‍പ്പിക്കാനാവില്ലെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. പ്രശ്‌നത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും വാദം കേട്ട്‌ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക മാത്രമേ കഴിയൂകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരും. പ്രശ്‌നത്തില്‍ ചെയ്യാവുന്നതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്ന്‌ അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടേയും വാദം കേട്ട്‌ കല്‍പനാരൂപത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സുപ്രീംകോടതിക്ക്‌ മാത്രമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തര്‍ക്കം നീട്ടിക്കൊണ്ടുപോകാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക