Image

സോണിയാഗാന്ധിക്ക്‌ അറുപത്തിയാറാം പിറന്നാള്‍; ആശംസകളുമായി നേതാക്കള്‍

Published on 10 December, 2011
സോണിയാഗാന്ധിക്ക്‌ അറുപത്തിയാറാം പിറന്നാള്‍; ആശംസകളുമായി നേതാക്കള്‍
ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ അറുപത്തിയാറാം പിറന്നാള്‍. ഇന്ന്‌ സോണിയയ്‌ക്കുവേണ്ടി പ്രവര്‍ത്തകര്‍ പ്രത്യേക പുജകള്‍ നടത്തി. സോണിയയുടെ ഡല്‍ഹിയിലെ വസതിയായ ജനപഥ്‌ 10നു പുറത്ത്‌ തീര്‍ത്ത താല്‍ക്കാലിക അമ്പലത്തില്‍ പ്രാര്‍ഥനകളും പൂജയും നടത്തിയത്‌.

ആശംസകള്‍ നേരാന്‍ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്‌ഢി,വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണ, വിവിധ കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി,രാജ്‌നാഥ്‌ സിങ്‌,അനന്ദ്‌ കുമാര്‍ എം.പിമാരായ കേശവ റാവു,കെ.എസ്‌.റാവു,ജമ്മു കശ്‌മീര്‍ കോണ്‍ഗ്രസ്‌ മേധാവി സെയ്‌ഫുദ്ദീന്‍ സോസ്‌ എന്നിവര്‍ സോണിയയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു. പൂജകള്‍ക്കുശേഷം കൂറ്റന്‍ കേക്കു മുറിച്ച്‌ തടിച്ചുകൂടിയവര്‍ക്ക്‌ പ്രവര്‍ത്തകര്‍ വിതരണം ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക