Image

പരസ്യ ചുംബന പരിപാടിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തി

Published on 29 October, 2014
പരസ്യ ചുംബന പരിപാടിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തി

കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മ നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരസ്യ ചുംബന പരിപാടിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തി. പരിപാടി സംഘടിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇക്കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം കിസ് ഓഫ് ലവ് സംഘടിപ്പിക്കുന്ന മറൈന്‍ ഡ്രൈവില്‍ ബുധനാഴ്ച രാവിലെ സംഘാടകര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഒരു വിഭാഗം തടസപ്പെടുത്തി. പരിപാടി നടത്താന്‍ അനുദവിക്കില്ളെന്നറിയിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ദേശീയ മാധ്യമങ്ങളടക്കം പങ്കെടുത്ത വാര്‍ത്ത സമ്മേളനത്തിനിടെ പ്രതിഷേധിച്ചവര്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു. സദാചാര പൊലീസുകാര്‍ വേണ്ട, സദാചാര പൊലീസ് ചമയുന്നത് കുറ്റകൃത്യമാണ് തുടങ്ങിയ പ്ളക്കാര്‍ഡുകളുമായാണ് സംഘാടകര്‍ മറൈന്‍ ഡ്രൈവില്‍ എത്തിയത്.

‘കിസ് ഓഫ് ലവ്’ എന്ന ഫേസ്ബുക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞുവീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റും ഫെയ്സ്ബുക്കില്‍ പ്രചരിച്ചിട്ടുണ്ട്. അതേസമയം,  ചുംബന വിവാദത്തിന്‍െറ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തീവ്ര വര്‍ഗീയ ചേരിതിരിവാണ് നടക്കുന്നത്.

കോഴിക്കോട് സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കാമുകീ കാമുകന്മാര്‍ പരസ്യചുംബനത്തില്‍ ഏര്‍പ്പെടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തുടങ്ങിയ ചര്‍ച്ച സകല സീമകളും ലംഘിച്ച് അസഭ്യം പറച്ചിലിലേക്കും എത്തിനില്‍ക്കുകയാണ്. ഇതിന്‍െറ പേരില്‍ സൈബര്‍ കേസിനും നീക്കമുണ്ട്.

സംഘ്പരിവാര്‍ സംഘടനകള്‍ ചുംബനം തടയാന്‍ ഉറച്ചുനീങ്ങുകയാണ്. പരസ്യചുംബന പ്രതിഷേധം നടക്കുന്ന അന്നുതന്നെ സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ‘പിതൃസംഗമവും മാതൃസംഗമവും’ നടത്തി പുതുതലമുറയെ ഉപദേശിക്കാനാണ് പരിപാടി. പൊലീസിന്‍െറ അനുമതി നേടിത്തന്നെ ഇത് സംഘടിപ്പിക്കാനാണ് പദ്ധതി. സംഘ് യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.

സദാചാര പൊലീസിനെതിരെ പ്രതിഷേധവുമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പരസ്യ ചുംബന പരിപാടിയില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഖമറുന്നിസ അന്‍വറും ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സദാചാര പൊലീസ് ചമഞ്ഞ് നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമോ അവകാശമോ ഇല്ല. ഇതിനെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കേണ്ടതാണ്. എന്നാല്‍, സദാചാര പൊലീസിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും പ്രണയ സായാഹ്നം സംഘടിപ്പിക്കുന്നത് കേരളീയ സംസ്കാരത്തിന് യോജിച്ചതല്ല. സെക്സ് കലര്‍ന്ന പരസ്യമായ സ്നേഹപ്രകടനങ്ങള്‍ വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്ന് പറയുന്നത് ശരിയല്ല. കേരള സമൂഹം കാത്തുസൂക്ഷിക്കുന്ന ധാര്‍മിക മൂല്യങ്ങളെ തകര്‍ക്കുന്നതിന് മത്രമേ ഇത്തരം പരിപാടികള്‍ സഹായകമാകൂ. പരസ്യ ചുംബനം ആഘോഷിക്കുന്നതിലൂടെ ഇളം തലമുറക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വനിതാ ലീഗ് ചൂണ്ടിക്കാട്ടി. പിന്മാറാന്‍ തയാറാകാത്ത പക്ഷം പരിപാടി തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഇരുവരും ആവശ്യപ്പെട്ടു.

Press relase of organizers
ചുംബനകൂട്ടായ്മയെ കുറിച്ച് തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ പടര്ത്തുവാനുള്ള സംഘടിത ശ്രമങ്ങള്‍ കാണുന്നു എന്നതിനാല്‍ ഈ കൂട്ടായ്മയുടെ സംഘാടകര്‍ ഞങ്ങളുടെ നയം വ്യക്തമാക്കുന്നു.

ചുംബന കൂട്ടയിമയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങൾ ക്ഷണിക്കുന്നത്. സഹജീവികളെ സ്നേഹിക്കുന്ന, സ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്. അതാകട്ടെ, കേരളത്തിൽ വർദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയിൽ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളിൽ സഹജീവികൾ തമ്മിൽ സ്നേഹം പ്രകടിപ്പിക്കാൻ അവകാശം ഉണ്ടെന്നും നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്നേഹം അവർ പ്രകടിപ്പിക്കട്ടെ!

ഇന്ത്യന്‍ സ്പെഷ്യന്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ശേഷം ജീവിതപങ്കാളികള്‍ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീയുടെ കഴുത്തില്‍ താലിയില്ല എന്ന പേരില്‍ ഈ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത് നമ്മുടെ കേരളത്തില്‍. സഹോദരിയും സഹോദരനും ഒന്നിച്ചു യാത്ര ചെയ്തപ്പോള്‍ സദാചാരക്കാരാല്‍ ആക്രമിക്കപ്പെട്ട സംഭവവും നമ്മുടെ കേരളത്തില്‍. കമിതാക്കള്‍ക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അച്ഛനും മകള്‍ക്കും അമ്മയ്ക്കും മകനും പോലും ഒന്നിച്ചു യാത്രചെയ്യണമെങ്കില്‍ സദാചാരപോലിസ് കളിക്കുന്നവരെ പേടിക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തില്‍ .

അച്ഛനമ്മമാർ മക്കളെ കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! സഹോദരീ സഹോദരന്മാർ പരസ്പരം കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! ഭാര്യാ ഭർത്താക്കന്മാരും കാമുകീ കാമുകന്മാരും പരസ്പരം കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! അതവരുടെ മൗലികാവകാശം ആണെന്ന് ബോധ്യപ്പെടട്ടെ! അതിലൂടെ സ്നേഹത്തിന്റെ വില മറ്റൊന്നിനുമില്ലെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടട്ടെ. അന്യന്റെ സ്നേഹപ്രകടനങ്ങളിൽ തങ്ങളുടെ സദാചാര ബോധത്തിനു മുറിവേൽക്കാൻ ഒന്നുമില്ലെന്ന് അവർ തിരിച്ചറിയട്ടെ!

ചുംബിക്കാൻ വേണ്ടിയുള്ള അവ്കാശത്തിനു വേണ്ടിയല്ല ഈ സമരം. മറിച്ച് സഹജീവികൾക്ക് - അവർ തമ്മിലുള്ള ബന്ധം എന്തുമാകട്ടെ - അവർ തമ്മിലുള്ള സ്നേഹം ഒരു ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ കൈമാറാൻ ഉള്ള അധികാരമുണ്ടെന്നും മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്നും സദാചാര പൊലീസ് വക്താക്കളെ ബോധ്യപ്പെടുത്തുകയാണ്. നിങ്ങളതിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.

Kiss of Love: Kerala's version of Pink Chaddi Campaign to fight moral policing
Speculating agitations, Kochi police has given a thumbs down to Kerala's hug-and-kiss day - a non-violent protest against the moral policing.

In order to express solidarity with the coffee shop, which was attacked last week by BJP youth wing activists, a group of youngsters decided to observe a 'kiss day' in the port city of Kochi onNovember 2. TheNDTV report quoted the police saying that it was an incident of moral policing.
However according to latest reports, the volunteers who were propagating the programme at marine drive, were also attacked by the suspected 'moral' police on Wednesday.
According to reports, their placards were torn up by a group of men, who did not specify whether they belonged or supported a political group. They men even tried to manhandle the volunteers and hurled abuses at a woman who came along with her husband.
Given the situation, the police denied permission for the "kiss" programme in November but the organisers confirmed that they will anyway go ahead with the show as planned.
According to a report in Manorama, police personnel will be deployed at Kochi's Marine Drive on the day and if the situation goes out of hand, they would intervene.
So far, they have received 3,915 confirmations of those participating through Facebook.
The organizers said their aim was not to target any political party or group but to draw attention to the fact that it was not acceptable to intrude into someone's privacy citing moral reasons.
"Criminalization of affection and love is really bad. The attack against the coffee shop was just a trigger. Sadly this tendency is growing everywhere," S Rahul, one of the organizers was quoted as saying by The Hindustan Times.
The Facebook page for the protest says, "Moral Policing is a criminal activity. Most of political parties and religious organizations try to do that. A group of young bloods join their hands together to prove to society that the kiss is the symbol of love."
#KissOfLove has delivered a much needed shock to Kerala's patriarchy. Solidarity to the Nov 2 protest! #KissDayhttps://t.co/K986TixExC
- Asif Kalam (@asifskalam) October 29, 2014
Last week a coffee shop named Down Town Cafe was allegedly attacked by a group of political activists alleging it was a haven for young lovers indulging in indecent activities.
In 2009, a similar incident had occured in Mangalore when a 'pink chaddi' campaign was started against Sri Ram Sene leader Pramod Muthalik following his threat to disrupt Valentine's Day celebrations.
Eminent personalities from the state such as Kochouseph Chittilappilly of V-Guard and film personalities Joy Mathew and Aashiq Abu have come out publicly condemning the attack by Yuva Morcha in Kozhikode.

Join WhatsApp News
anti-RSS 2014-10-29 06:42:07
Hindus should not allow their religion to be highjacked by violent ideologies. The Muslims allowed jihadis and we all know the situation. Religion has nothing to do with a country. a country is for the people who live there. It is not based on any religion. Instead of fighting Mughals or British during that time, some are fighting Indian citizens now. It is not acceptable by any standard.
Ninan Mathullah 2014-10-29 07:13:07
Dark forces and vested interests always try to manipulate public opinion in their favor to hijack political power. They bring ideological issues to the forefront to create division in the community, and thus fish in muddy waters. The best example here in the USA is the issue of abortion. People get emotional on such issues, and it is easy to cause polarization. The party or group openly advocating such issues get public support and votes. This gives these dark forces in disguise a chance to come to power by causing division in the community. Also public attention is taken away from issues that need development or work on the part of these politicians. Same strategy is used by some politicians when they instigate a war with neighboring country to divert public opinion from domestic issues. Please do not fall a victim to their deception in this issue of kissing in public. Government need to execute the laws of the country, and uphold age old social values.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക