Image

ഗോവയിലെ അനധികൃത ഖനനത്തിനെതിരെ രാംദേവ്

Published on 10 December, 2011
ഗോവയിലെ അനധികൃത ഖനനത്തിനെതിരെ രാംദേവ്
പനാജി: ജനലോക്പാല്‍ ബില്ലിനായുള്ള സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധാകേന്ദ്രമായി മാറിയ യോഗാചാര്യന്‍ ബാബ രാംദേവ് നിരാഹാരസമരവുമായി വീണ്ടുമെത്തുന്നു. ഗോവയിലെ അനധികൃത ഖനനത്തിനെതിരെയാണ് ഇത്തവണ സമരം. ഗോവയിലെ ഖനനവിരുദ്ധ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാംദേവിന്റെ നിരാഹാരം.

2012 മധ്യത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖനന മാഫിയക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവരെ വിജയിപ്പിക്കരുതെന്നും രാംദേവ് പറഞ്ഞു. നിരവധി സന്നദ്ധ സംഘടനകളും രാംദേവിന്റെ ഗോവയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനെതിരെയും രാംദേവ് വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയ്ക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും അനധികൃത ഖനനത്തിന് പിന്നില്‍ അദ്ദേഹത്തിന് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും യോഗസ്വാമി പറഞ്ഞു. ഗോവയില്‍ സംഘടിപ്പിച്ച സേവ് ഗോവ കോണ്‍ഫറന്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാബ രാംദേവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക