Image

കുമളിയില്‍ സംഘര്‍ഷാവസ്ഥ

Published on 10 December, 2011
കുമളിയില്‍ സംഘര്‍ഷാവസ്ഥ
കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിയില്‍ സംഘര്‍ഷാവസ്ഥ. നിരോധാജ്ഞ ലംഘിച്ച് ആയുധങ്ങളുമായി കേരളത്തിലേക്ക് മാര്‍ച്ച് നടത്തിയ സംഘത്തെ തമിഴ്‌നാട് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. കമ്പത്തെ ഏലത്തോട്ടം തൊഴിലാളികളും ഗൂഢല്ലൂരില്‍ നിന്നെത്തിയ തൊഴിലാളികളുമാണ് മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കി മാര്‍ച്ച് നടത്തിയത്. ആയിരത്തോളം വരുന്ന പ്രകടനക്കാര്‍ കമ്പത്ത് തമ്പടിച്ചിരിക്കയാണ്. സംഭവത്തെ തുടര്‍ന്ന് കുമളി ചെക്ക്‌പോസ്റ്റ് അടച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക