Image

കൊച്ചിയില്‍ 6000 കോടിയുടെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നു

Published on 10 December, 2011
കൊച്ചിയില്‍ 6000 കോടിയുടെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നു

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ കൊച്ചി റിഫൈനറിയോട് ചേര്‍ന്ന് പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നു. 5,000-6,000 കോടി രൂപ മുതല്‍മുടക്കിലാണ് ഇത് സ്ഥാപിക്കുക. പദ്ധതിക്കായി ഒരു ബഹുരാഷ്ട്ര കമ്പനിയെ പങ്കാളിയായി ചേര്‍ക്കുമെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍.കെ.സിങ് ഡല്‍ഹിയില്‍ അറിയിച്ചു. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പരിപാടി.

കൊച്ചി റിഫൈനറിയുടെ പ്രതിവര്‍ഷ ഉത്പാദനശേഷി 1.50 കോടി ടണ്ണായി ഉയര്‍ത്താനും പദ്ധതിയുണ്ട്. നിലവിലിത് 95 ലക്ഷം ടണ്ണാണ് ശേഷി. ഇതിന്റെ മുതല്‍മുടക്ക് കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് 20,000 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ബിപിസിഎല്‍ നടത്തുക.

ശേഷി ഉയര്‍ത്തുന്നതോടെ പ്രോപലിന്‍ ഡെറിവേറ്റീവുകളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കും. നിലവില്‍ ഇത് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ല. പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക