Image

കൊച്ചി മെട്രോയുടെ മേധാവി സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇ. ശ്രീധരന്‍

Published on 10 December, 2011
കൊച്ചി മെട്രോയുടെ മേധാവി സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇ. ശ്രീധരന്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ മേധാവി സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇ. ശ്രീധരന്‍. ഒരു വാര്‍ത്താ ഏജന്‍സിയോടാണ് ഇ. ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായ ഇ. ശ്രീധരന്‍ ഈ മാസം 31 ന് വിരമിക്കുകയാണ്. ഇതിനുശേഷം അദ്ദേഹം കൊച്ചി മെട്രോയുടെ മേധാവിയായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി മെട്രോ കോര്‍പ്പറേഷനായിരിക്കും കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതലയെന്നും ഡല്‍ഹിയിലിരുന്ന് കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ പങ്കാളിയാകുമെന്നുമായിരുന്നു ഇ. ശ്രീധരന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക