Image

കല്യാണി നായര്‍ ആഗ്‌നസ്‌ ആകുന്നു

Published on 27 October, 2014
കല്യാണി നായര്‍ ആഗ്‌നസ്‌ ആകുന്നു
സഹസംവിധായനകനായ വത്സരാജ്‌ തൃക്കരിപ്പൂര്‍ ഒരുക്കുന്ന `അടുത്ത ആള്‍' ചിത്രത്തില്‍ കല്യാണി നായര്‍ മുഖ്യവേഷത്തില്‍ എത്തുന്നു. ആഗ്‌നസ്‌ എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌. ചിത്രത്തില്‍ അശ്വന്‍ ശശി , സുമിത്‌ രാഘവ്‌, പരമേശ്വരന്‍, സുധീഷ്‌ കുമാര്‍, ഇടവേള ബാബു, വിനോദ്‌ കോഴിക്കോട്‌, കണ്ണൂര്‍ ശ്രീലത, സുമിത്ര രാജന്‍, ആന്‍ഗ്രേഷ്യസ്‌ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ഗിരീഷ്‌ കുന്നുമ്മല്‍ ആണ്‌ ചിത്രം നിര്‍മിക്കുന്നത്‌. തിരക്കഥ- ചന്ദ്രന്‍ രാമന്തളിയാണ്‌. ഛായാഗ്രഹണം- ഹരിപ്രസാദ്‌, ചീഫ്‌ അസോസിയറ്റ്‌- കമല്‍ പയ്യന്നൂര്‍, കല- രാംകുമാര്‍, സംഗീതം- കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍, പശ്ചാത്തല സംഗീതം- രാജാമണി. കണ്‍ട്രോളര്‍- ഏ.കെ ശ്രീജയന്‍, മേക്കപ്പ്‌- ഒ. മോഹന്‍.
കല്യാണി നായര്‍ ആഗ്‌നസ്‌ ആകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക