Image

അനൂപ് മേനോന്‍ വിവാഹിതനാവുന്നു. വധു: ഷേമ അലക്‌സാണ്ടര്‍

Published on 26 October, 2014
അനൂപ് മേനോന്‍ വിവാഹിതനാവുന്നു. വധു: ഷേമ അലക്‌സാണ്ടര്‍
കൊച്ചി പ്രശസ്ത നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനാവുന്നു. വധു: ഷേമ അലക്‌സാണ്ടര്‍. ഡിസംബറില്‍ വിവാഹം.

കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ഷേമ, കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളും. ഇരുവരുടെയും കുടുംബങ്ങള്‍ ചേര്‍ന്നാണു വിവാഹതീരുമാനമെടുത്തത്.

ഷേമയ്ക്കു സിനിമാരംഗവുമായി ബന്ധമില്ല. പത്തു വര്‍ഷംമുമ്പ് സിനിമയിലെത്തിയ അനൂപ് മേനോന്‍ അന്‍പതു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്; ഏഴു തിരക്കഥകളും രചിച്ചു.
അനൂപ് മേനോന്‍ വിവാഹിതനാവുന്നു. വധു: ഷേമ അലക്‌സാണ്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക