Image

അമ്മിണി കവിതകള്‍-2 (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)

Published on 25 October, 2014
അമ്മിണി കവിതകള്‍-2 (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
(മലയാളത്തില്‍ കവിതകള്‍ പല വൃത്തത്തിലും, പല ശൈലികളിലും എഴുത്തുകാര്‍ കാലാകാലങ്ങളില്‍ പരീക്ഷിച്ചിട്ടുണ്ട്‌. എന്റെ അമേരിക്കന്‍ ജീവിതത്തില്‍ ഇംഗ്ലീഷില്‍ ധാരാളം രചനകള്‍ വായിക്കാനും എഴുതാനും എനിക്ക്‌ കഴിഞ്ഞെങ്കിലും മലയാള ഭാഷ കവിതകളില്‍ പ്രതിദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്നെ പലപ്പോഴും ആകര്‍ഷിക്കാറുണ്ട്‌. ഒന്നും മനസ്സിലാകാത്തവിധത്തില്‍ ആധുനികത എന്ന പേരും പറഞ്ഞ്‌പലരും എഴുതുന്ന കവിതകളോട്‌ എന്തോ എനിക്ക്‌ യോജിപ്പില്ല. കുഞ്ഞുണ്ണികവിതകള്‍, നുറുങ്ങ്‌ കവിതകള്‍, ശ്ശോകങ്ങള്‍, ഈരടികള്‍ അങ്ങനെ പല വിധം കവിതകള്‍ വായിച്ചിട്ടുള്ള വായനകാര്‍ക്ക്‌വേണ്ടി ഭഅമ്മിണി കവിതകള്‍' എന്ന പേരില്‍ ഒരു കവിതാ പ്രസ്‌ഥാനത്തിനു ഞാന്‍ തിരികൊളുത്തിയിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതൊക്കെ പല അക്ലടിമാദ്ധ്യമങ്ങളിലും വന്നിട്ടുണ്ട്‌. ഇപ്പോള്‍ ഓന്‍ലൈന്‍ പബ്ലിക്കേഷന്‍സിന്റെ ഈ കാലത്ത്‌ ഇമലയാളിയുടെ വായനകാരുമായി എന്റെ ഈ കവിതകള്‍ഒന്നൊന്നായി പങ്കു വക്കാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇമലയാളിക്ക്‌ അയക്കുകയോ എന്നെനേരിട്ട്‌ വിളിച്ചുപറയുകയോ ആവാം. എന്റെ ഫോണ്‍ നംബര്‍ 5163740423).

മായ

റോഡില്‍ കയറുകണ്ട്‌
പാമ്പാണെന്ന്‌ ധരിച്ചാല്‍
കയറാണോ പാമ്പാണോ മായ?
വേശ്യയെ കണ്ട്‌ ഭാര്യയാണെന്ന്‌
തെറ്റിദ്ധരിച്ചാല്‍
ഭാര്യയാണോ വേശ്യയാണോ മായ?
സൗന്ദര്യ ലഹരി വായിച്ചാല്‍
മനസ്സിലാവില്ല
ആദിശങ്കരാ പറയൂ
എന്താണ്‌ മായ?

കംപ്യൂട്ടര്‍ യുഗം

കംമ്പ്യൂട്ടറില്‍ കവിതയെഴുതാന്‍
പഠിച്ച്‌ മഹാകവിയെപ്പറ്റി
കേട്ടിട്ടുണ്ടോ?
മഹാ കവി കൈയക്ഷരം മറന്നു
കംമ്പ്യൂട്ടറില്ലാതെ ജീവിതം
മറന്നു
ഒരു ദിനം, നിരീച്ചിരിക്കാതെ
കംമ്പ്യൂട്ടര്‍ തകര്‍ന്നു
മഹാകവി കവിയല്ലാതായി.

അയ്യപ്പന്റെ സ്വപ്‌നം

സ്വപ്‌നത്തിലാകാം
ഉറപ്പില്ല
ഡോ. പണിക്കര്‍ ആശാനെ കണ്ടു
സാഷ്‌ടാംഗം പ്രണാമം ചെയ്‌ത്‌ നമസ്‌കരിച്ചു
ആശാന്റെ മുഖത്ത്‌
നിരാശയും ക്രോധവും
ഡോ. പണിക്കര്‍
ധൈര്യം സംഭരിച്ച്‌ ചോദിച്ചു
എന്റെ കവിതകള്‍ കാണാറുണ്ടോ?
ഞാനെന്തു പറയും അയ്യപ്പാ
ഒരൊറ്റക്കാര്യം, ഒരൊറ്റ ചോദ്യം
വൃത്തം നശിപ്പിച്ച്‌
സമാസം നശിപ്പിച്ച്‌
അര്‍ത്ഥാന്തരന്യാസം നശിപ്പിച്ച്‌
ആ അലങ്കാരം എന്തിനു നശിപ്പിച്ചു.
അമ്മിണി കവിതകള്‍-2 (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
Join WhatsApp News
വായനക്കാരൻ(vaayanakkaaran) 2014-10-26 07:56:18
ഇന്ദ്രിയത്തിന്  അതിവിഷയമാകുമ്പോൾേ
വേശ്യയും ഭാര്യയെന്നത്  
തോന്നലോ അതോ 
അതിന്ദ്രീയ ജ്ഞാനനോ 
ഈ മായയുടെ ഒരു മായം‌കളി.  

നല്ല കവിത. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക