Image

ഭക്ഷ്യവിലപ്പെരുപ്പ നിരക്കില്‍ വീണ്ടും വര്‍ദ്ധന.

Published on 09 June, 2011
ഭക്ഷ്യവിലപ്പെരുപ്പ നിരക്കില്‍ വീണ്ടും വര്‍ദ്ധന.
ന്യൂഡല്‍ഹി: മെയ് 28ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വില സൂചിക 9.01 ശതമാനമായി ഉയര്‍ന്നു. പഴവര്‍ഗങ്ങള്‍, പാല്‍, ഉള്ളി എന്നിവയുടെ വില വര്‍ധനയാണ് സൂചിക ഉയര്‍ത്തിയത്. അവശ്യ വസ്തുക്കളുടെ വില 11.52 ശതമാനവും, ഇന്ധന വില സൂചിക 12.46 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്.

മാര്‍ച്ച് 26ന് അവസാനിച്ച ആഴ്ചക്ക് ശേഷം ഇതാദ്യമാണ് ഭക്ഷ്യ വിലപ്പെരുപ്പം ഇത്രയും ഉയരുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലം സുചിക ഒമ്പത് ശതമാനത്തിന് താഴെയായിരുന്നു. ഭക്ഷ്യ വിലപ്പെരുപ്പം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.ഉയരുന്ന പണപ്പെരുപ്പമാണ് നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. റിസര്‍വ് ബാങ്ക് കഴിഞ്ഞ പതിനാല് മാസക്കാലയളവില്‍ ഒമ്പത് തവണ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക