Image

മണിരത്‌നം ചിത്രത്തില്‍ കനിഹ അതിഥി താരം

Published on 21 October, 2014
മണിരത്‌നം ചിത്രത്തില്‍ കനിഹ അതിഥി താരം
മണിരത്‌നം ചിത്രത്തില്‍ അതിഥി താരമായി കനിഹ അഭിനയിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ദുല്‍ക്കര്‍ സല്‍മാന്‍, നിത്യാമേനോന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ കനിഹയും അഭിനയിക്കുന്നത്‌.

2003ല്‍ മണിരത്‌നത്തിന്റെ നിര്‍മാണ കമ്പനിയായ മദ്രാസ്‌ ടാക്കീസിന്റെ ചിത്രത്തിലൂടെയാണ്‌ കനിഹ ആദ്യമായി സിനിമയിലെത്തിയത്‌. 11 വര്‍ഷത്തിനു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാവുന്നതില്‍ അതിരില്ലാത്ത സന്തോഷമുണ്ട്‌കനിഹ പറയുന്നു. മലയാളത്തിലും തമിഴിലുമായിട്ടാണ്‌ മണിരത്‌നം ചിത്രം തയാറാക്കുന്നതെന്നാണ്‌സൂചനകള്‍.

ഓക്കെ കണ്‍മണിയെന്നാണ്‌ ചിത്രത്തിനു പേരിട്ടിരിക്കുന്നത്‌. ഈ ചിത്രം ദുല്‍ക്കര്‍സല്‍മാന്റെയും നിത്യാമേനോന്റെയും കരിയറില്‍ വലിയൊരു ഉയര്‍ച്ചയുണ്ടാക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ബെന്നി തോമസ്‌ സംവിധാനം ചെയ്യുന്ന മൈലാഞ്ചി മൊഞ്ചുള്ള വീട്‌ എന്ന സിനിമയിലാണ്‌ കനിഹ ഇപ്പോള്‍ അഭിനയിച്ചുവരുന്നത്‌.

ജയറാം, ആസിഫ്‌ അലി, മീര നന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്‌.
മണിരത്‌നം ചിത്രത്തില്‍ കനിഹ അതിഥി താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക