Image

ഫീനിക്‌സില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ശനിയാഴ്ച

റോയി മണ്ണൂര്‍ Published on 09 December, 2011
ഫീനിക്‌സില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ശനിയാഴ്ച

ഫീനിക്‌സ്: ഫീനിക്‌സിലെ വിവിധ എപ്പിസ്‌ക്കോപ്പല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം 2011 ഡിസംബര്‍ പത്താം തീയതി ശനിയാഴ്ച വൈകീട്ട് 5മണി മുതല്‍ മേസാ സിറ്റിയിലുള്ള ഡോബ്‌സണ്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷപരപാടികള്‍ നടക്കും.

കുട്ടികള്‍ അടങ്ങിയ കലാകാരന്മാരുടെയും കലാകാരികളുടെയും തിരുപ്പിറവിയെ അനുസ്മരിക്കുന്ന സ്‌കിറ്റ്, ഡാന്‍സ്,...വിവിധ പള്ളികളിലെ ഗായസംഘത്തിന്റെ ക്രിസ്തുമസ് ഗാനാലാപം ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ പരിവേഷം നല്‍കും.

വിവിധ പള്ളികളിലെ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന ക്രിസ്തുമസ്സ് ആഘോഷം ഗൃഹാതുരസ്മരണകളുയര്‍ത്തി, ഒത്തുചേരലിന്റേയും പരസ്പര സഹകരണത്തിന്റേയും വേദിയായി മാറും.

ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി ആഘോഷ കമ്മിറ്റി അറിയിക്കുന്നു. നന്മയുടേയും, സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം ഉദ്‌ഘോഷിക്കുവാന്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഫാ. മാത്യൂ മുഞ്ഞനാട്ട് (പ്രസിഡന്റ്), ജിനു മാത്യൂ(സെക്രട്ടറി), സാജു സക്കറിയ(ട്രഷറര്‍) എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഫീനിക്‌സില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക