Image

ഡെലവയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ അഞ്ചാം വാര്‍ഷീക സുവനീര്‍ പ്രാകാശനം നിര്‍വ്വഹിച്ചു.

ഡോ. മുരളീരാജന്‍ Published on 09 December, 2011
ഡെലവയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ അഞ്ചാം വാര്‍ഷീക സുവനീര്‍ പ്രാകാശനം നിര്‍വ്വഹിച്ചു.

ഫിലാഡല്‍ഫിയ: ഡെലവയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം 2011 ഡിസംബര്‍ മാസം 4-ാം തീയതി ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി നിര്‍വ്വഹിച്ചു. അന്നേ ദിവസം അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.

ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ തിരുമേനിയെ വികാരി റവ.ഫാ. സിബി വറുഗീസിന്റെ നേതൃത്വത്തില്‍ കത്തിച്ചുപിടിച്ച മെഴുകുതിരികളുടേയും മുത്തുകുടകളുടേയും അകമ്പടിയോടെ അംഗങ്ങള്‍ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. വിശുദ്ധ കുര്‍ബ്ബാനാനന്തരം നടന്ന പൊതുസമ്മേളനത്തില്‍ ദേവാലയത്തിന്റെ സെക്രട്ടറി ടോം ചാക്കോ സ്വാഗതം ആശംസിച്ചു. ഇടവകയെ ഒരു പിതാവിനേപ്പോലെ കരുതുകയും സ്‌നേഹിക്കുകയും നല്ല ഒരു ആത്മീയ അടിത്തറപാകിത്തരുകയും ചെയ്ത ഇടവകയുടെ പ്രഥമ വികാരി റവ.ഫാ.ഗീവര്‍ഗീസ് ഇറക്കത്ത്, അതിനുശേഷം വികാരിയായി സേവനമനുഷ്ടിച്ച റവ. ഫാ. സിബി വറുഗീസ് എന്നിവരുടെ സേവനങ്ങളെ നന്ദിയോടെ സ്മരിച്ചു. സുവനീറിന്റെ എഡിറ്റര്‍മാരായി സ്ത്യൂതര്‍ഹമായ സേവനം അനുഷ്ടിച്ച നൈനാന്‍ ജെ. പൂവത്തൂര്‍ , റോജി വറുഗീസ്, എബി ജോസഫ് എന്നിവരേയും കോഎഡിറ്റേഴ്‌സായി പ്രവൃത്തിച്ച കുരുവിള ഏബ്രഹാം, ജോണ്‍ മഞ്ഞാമറ്റത്തില്‍, ജെയി വേങ്ങല്‍ എന്നിവരേയും ഇടവകയുടെ ഇന്നോളമുള്ള ആത്മീക അഭിവൃത്തി, പ്രത്യേകിച്ച് മര്‍ത്തമറിയ സമാജാഗംങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭദ്രാസന അടിസ്ഥാനത്തിലുള്ള വാര്‍ഷീക ബൈബിള്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായി കരസ്ഥമാക്കി വരുന്ന സമ്മാനങ്ങള്‍, സണ്ടേസ്‌ക്കൂള്‍ കുട്ടികള്‍ , യുവജന പ്രസ്ഥാനാംഗങ്ങള്‍ എന്നിവര്‍ നേടിവരുന്ന സമ്മാനങ്ങള്‍ ഈ അനുഗ്രഹങ്ങളെല്ലാം ഇടവകയിലെ ജനങ്ങളുടെ കൂട്ടായ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് എന്നറിയിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സിനിയര്‍ മെത്രാപ്പോലീത്താമാരില്‍ ഒരാളായ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയെ സുവനീറിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്നതായി വിശുദ്ധ യോഹന്നാന്‍ സ്‌നാപകന്റെ ജന്മദിനത്തില്‍ തന്നെ ലഭിച്ചത് ദൈവത്തിന്റെ നിശ്ചമായി കരുതുന്നു എന്നറിയിച്ചു. അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി തന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ഭദ്രാസനത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സഭയ്ക്ക് ആകമാനം മാതൃകാപരം ആണെന്ന് അറിയിച്ചു. ജാതിമതഭേദമെന്യേ അഭിവന്ദ്യ തിരുമേനി വളര്‍ന്നുവരുന്ന തലമുറക്കായി നല്‍കിവരുന്ന വിലമതിക്കാനാവാത്ത സംഭാവനകള്‍ മാതൃകയാക്കുവാന് ആഹ്വാനം ചെയ്തു. ഇടവകയുടെ ട്രസ്റ്റി കുരുവിള ഏബ്രഹാം പൂച്ചെണ്ട് നല്‍കി തിരുമേനിയെ സ്വാഗതം ചെയ്തു.

തുടര്‍ന്ന് സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ അഞ്ചാം വാര്‍ഷീകത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം അഭിവന്ദ്യ തിരുമേനി ഔപചാരീകമായി ഇടവക വികാരി റവ.ഫാ. സിബി വറുഗീസിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പേരിടുന്ന കര്‍മ്മം ഒരു ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് വിശുദ്ധ യോഹന്നാന്‍ സ്‌നാപകന്റെ പേരിടീല്‍ കര്‍മ്മം ഉദാഹരണമാക്കി അറിയിച്ചു. വിശുദ്ധ യോഹന്നാന്‍ സ്‌നാപകനെപ്പോലെ ആത്മാവില്‍ ബലപ്പെട്ടവരായി നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ നാം കടപ്പെട്ടവരാണെന്നും 'ഈ പൈതല്‍ എന്താകും' എന്ന് വിശുദ്ധ യോഹന്നാന്‍ സ്‌നാപകനെപ്പറ്റി പറഞ്ഞതുപോലെ നാമും കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിച്ച് ജീവിതത്തില്‍ വിജയികളാക്കുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണം എന്ന് ഉദ്‌ബോധിപ്പിച്ചു.

ഇടവക വികാരി റവ. ഫാ. സിബി വറുഗീസ് തന്റെ കൃതജ്ഞത പ്രസംഗത്തില്‍ ദേവാലയത്തില്‍ സേവനം അനുഷ്ടിച്ച മുന്‍ വികാരിമാര്‍ , ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ആത്മീയ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരേയും ഇടവകയിലെ ഓരോ അംഗങ്ങളേയും അവരുടെ കൂട്ടായ പ്രവൃത്തനത്തിനായി നന്ദി രേഖപ്പെടുത്തി. ഇടവക വികാരിയെന്നതിലുപരി ഇടവകയുടെ പ്രാരംഭ ദിനങ്ങള്‍ മുതല്‍ ഇടവകയോടൊത്ത് പ്രവൃത്തിക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു. സുവനീറിന്റെ പ്രസിദ്ധീകരണവുമായി ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരോടുമുള്ള നന്ദി അ
ിയിച്ചു.

തുടര്‍ന്ന് ഈ വര്‍ഷം ഇടവകയിലെ വിവിധ ബിരുദങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും ഭദ്രാസനാടിസ്ഥാനത്തില്‍ സമ്മാനം കരസ്ഥമാക്കിയ കുട്ടികളേയും അവരുടെ മാതാപിതാക്കളോടൊപ്പം ആദരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് sjioc.orgസന്ദര്‍ശിക്കുക.
ഡെലവയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ അഞ്ചാം വാര്‍ഷീക സുവനീര്‍ പ്രാകാശനം നിര്‍വ്വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക