Image

ന്യൂസിറ്റി ലൈബ്രറിയില്‍ ഇന്ത്യന്‍ പുസ്തക ശേഖരം

മൊയ്തീന്‍ പുത്തന്‍ചിറ Published on 09 December, 2011
ന്യൂസിറ്റി ലൈബ്രറിയില്‍ ഇന്ത്യന്‍ പുസ്തക ശേഖരം

ന്യൂയോര്‍ക്ക് : റോക്‌ലാന്റ്കൗണ്ടിയിലെ ന്യൂസിറ്റി ലൈബ്രറിയില്‍ ഇന്ത്യന്‍ പുസ്തകങ്ങളുടെ ശേഖരം തുടങ്ങിയെന്ന് ലൈബ്രറിയുടെ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റ് ആനി പോള്‍ അറിയിച്ചു. ഈ ലൈബ്രറിയില്‍ ഇങ്ങനെയൊരു പുസ്തക ശേഖരം തുടങ്ങണമെന്നത് ഒരു ചിരകാലാഭിലാഷമായിരുന്നു എന്ന് ആനി പോള്‍ പറഞ്ഞു.

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ലൈബ്രറിയിലേക്കായി മലയാളം പുസ്തകങ്ങള്‍ നല്‍കി. അസ്സോസിയേഷന്‍ സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ പുസ്തകങ്ങള്‍ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്റ് ആനി പോളിന് കൈമാറി.പ്രസ്തുത ചടങ്ങില്‍ ട്രസ്റ്റീ ബോര്‍ഡ് മെംബര്‍മാരായ പോള്‍ കറുകപ്പിള്ളിയും, തോമസ് നൈനാനും, ലൈബ്രറി ഡയറക്ടര്‍ ചാള്‍സ് മക്‌മൊറാനും സന്നിഹിതരായിരുന്നു.

ന്യൂസിറ്റി ലൈബ്രറിയില്‍ വിപുലമായ രീതിയില്‍ ഇന്ത്യന്‍ പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പുസ്തകങ്ങള്‍ സംഭാവനയായി നല്‍കുവാന്‍ താല്പര്യമുള്ളവ
ര്‍ ‍aneypaul@yahoo.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
ന്യൂസിറ്റി ലൈബ്രറിയില്‍ ഇന്ത്യന്‍ പുസ്തക ശേഖരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക