Image

വീണ്ടും ക്രിസ്തുമസ് കാരള്‍ ഗാനങ്ങള്‍ തുടങ്ങുകയായി

ജോസ് പിന്റോ സ്റ്റീഫന്‍ Published on 09 December, 2011
വീണ്ടും ക്രിസ്തുമസ് കാരള്‍ ഗാനങ്ങള്‍ തുടങ്ങുകയായി

വീണ്ടും ഒരു ക്രിസ്തുമസ് കൂടി അടുത്തെത്തുകയായി. അമേരിക്കക്കാര്‍ക്ക് ശൈത്യക്കാലത്തിനിടയില്‍ വീണുകിട്ടുന്ന മറ്റൊരു ആഘോഷകാലം. മനുഷ്യന്റെ പാപപരിഹാരത്തിനായ് സ്വന്തം പുത്രനെ തന്നെ ലോകത്തിലേക്കയക്കുന്ന ദൈവപിതാവിന്റെ സ്‌നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്തുമസ്സിലൂടെ നാം ദര്‍ശിക്കുന്നത്.

ഓരോ വീടുകളിലും ദീപാലങ്കാരങ്ങള്‍ കാണാന്‍ തുടങ്ങി. ക്രിസ്തുമസ് കാരള്‍ ഗാനങ്ങള്‍ റേഡിയോയിലും ടെലിവിഷനിലും കേള്‍ക്കുവാനും തുടങ്ങി. അതിനിടയില്‍ യൂട്യൂബില്‍ കണ്ട ഒരു വീഡിയോ മാന്യവായക്കാര്‍ക്കായി പങ്കു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

'സാന്റാ ക്ലോസ് ഇസ് കമ്മിംഗ് റ്റു ടൗണ്‍' എന്ന പ്രസിദ്ധഗാനത്തിന്റെ ഒരു പുതിയ പതിപ്പ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും. വളരെ ചുരുങ്ങിയ കാലം കൊണ്ട് നോര്‍ത്തമേരിക്കന്‍ സംഗീതലോകത്ത് മുന്‍നിരയിലെത്തിചേര്‍ന്ന അനുഗ്രഹീതഗായകന്‍ ജസ്റ്റിന്‍ ബീബറാണ് ഈ വീഡിയോയില്‍ പാടുന്നതും അഭിനയിക്കുന്നതും. പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഈ ഗായകന്റെ വളരെ ആസ്വാദ്യകരമായ ഗാനവും വ്യത്യസ്തമായ അവതരണവും ഇതില്‍ കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക