Image

താനും മാനഭംഗശ്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ മേരികോം

Published on 18 October, 2014
താനും മാനഭംഗശ്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ മേരികോം
ന്യൂഡല്‍ഹി: താനും പലതവണ മാനഭംഗശ്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ പ്രശസ്‌ത ബോക്‌സിംഗ്‌ താരം മേരികോം പറഞ്ഞു. 2004ല്‍ രോഹ്‌തക്കിലുള്ള ഒരു കാമ്പില്‍ വച്ച്‌ ഒരാള്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. കൂടാതെ മണിപ്പൂരില്‍ വച്ചും ഇതേ പോലൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ട്‌. പള്ളിയില്‍ പോകാനിറങ്ങിയ തന്നെ ഒരു റിക്ഷാക്കാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. ചെരുപ്പുമായി താന്‍ അയാളെ പിന്തുടര്‍ന്നെങ്കിലും അയാള്‍ രക്ഷപെടുകയായിരുന്നു.

ഡല്‍ഹിയില്‍ 2006ല്‍ തന്റെ സുഹൃത്തായ ജന്നിഫറിനും ഇത്തരത്തിലൊരു മോശം അനുഭവം ഉണ്ടായിട്ടുണ്ട്‌. അന്ന്‌ തങ്ങള്‍ ഒരുമിച്ച്‌ ലോദി കോളനിയിലൂടെ പോകുന്‌പോള്‍ രണ്ട്‌ പേര്‍ ബൈക്കിലെത്തി അവളെ അപമാനിക്കാന്‍ ശ്രമിച്ചു.ഇത്തരം സംഭവങ്ങള്‍ ഡല്‍ഹിയില്‍ മാത്രമല്ല സംഭവിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ഒരിക്കല്‍

വടക്ക്‌കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്തിന്റെ പല ഭാഗത്തും വംശീയ അധിക്ഷേപത്തിന്‌ ഇരയാകുന്നുണ്ടെന്ന്‌ മേരി കോം വ്യക്തമാക്കി. ചൊവ്വാഴ്‌ച ബാംഗ്ലൂരിലൊരു മണിപ്പൂരി വിദ്യാര്‍ത്ഥിയും നാഗാലാന്റ്‌ സ്വദേശികളായ രണ്ട്‌ പേര്‍ ഗൂര്‍ഗണിലും ആക്രമണത്തിന്‌ ഇരയായിരുന്നു.
താനും മാനഭംഗശ്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ മേരികോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക