Image

അശ്ശീല വീഡിയോ ദൃശ്യം തന്റേതല്ലെന്ന്‌ ലക്ഷ്‌മി റായ്‌

Published on 17 October, 2014
അശ്ശീല വീഡിയോ ദൃശ്യം തന്റേതല്ലെന്ന്‌ ലക്ഷ്‌മി റായ്‌
ഇപ്പോള്‍ വാട്‌സ്‌ ആപ്‌ ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളില്‍ പരക്കുന്ന അശ്ശീല വീഡിയോ ദൃശ്യം തന്റേതല്ലെന്ന്‌ നടി ലക്ഷ്‌മി റായ്‌ പറഞ്ഞു.

താനിതുവരെ വീഡിയോ ക്ലിപ്പ്‌ കണ്ടിട്ടില്ലെന്നും തന്നോട്‌ രൂപസാദൃശ്യമുളള പെണ്‍കുട്ടിയാണ്‌ വീഡിയോയിലെന്ന്‌ സുഹൃത്തുക്കളാണ്‌ അറിയിച്ചതെന്നും നടി പറയുന്നു. സിനിമയുടെ ഭാഗമെന്ന നിലയില്‍ ഇത്തരം ഗോസിപ്പുകള്‍ നേരിടേണ്ടി വരും. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഏറെ അസ്വസ്ഥയായിരുന്നു. എന്നാല്‍ ചില നടിമാരുടെ യഥാര്‍ത്ഥ വീഡിയോ വരെ പുറത്തായിട്ടുണ്ട്‌. അതോര്‍ക്കുമ്പോള്‍ ഇതൊക്കെ വെറും നിസ്സാരം.'' റായ്‌ ലക്ഷ്‌മി പറയുന്നു.

സോളാര്‍ കേസിലെ പ്രതി സരിതാ നായരുടെ അശ്ശീല വീഡിയോ ദൃശ്യങ്ങള്‍ പരന്നതിനു പിന്നാലെയാണ്‌ നടി ലക്ഷ്‌മി റായിയുടെ ചിത്രങ്ങളും പരക്കുന്നത്‌.
അശ്ശീല വീഡിയോ ദൃശ്യം തന്റേതല്ലെന്ന്‌ ലക്ഷ്‌മി റായ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക